വയനാട് പടിഞ്ഞാറത്തറയിലെ റിസോർട്ടിൽ ലഹരി പാർട്ടി നടത്തിയ കേസിൽ ടിപി കേസ് പ്രതി കിർമാണി മനോജ് ഉൾപ്പെടെ 16 പേർ പിടിയിൽ. എംഡിഎംഎയും കഞ്ചാവും ഇവരിൽ നിന്ന് കണ്ടെത്തി. ഗുണ്ടാനേതാവ് കമ്പളക്കാട് മുഹ്സിന്റെ വിവാഹ വാർഷികാഘോഷത്തിനാണ് ഇവർ ഒത്തുകൂടിയതെന്നും പിടിയിലായത് ക്വട്ടേഷൻ സംഘാംഗങ്ങളാണെന്നും പൊലീസ് അറിയിച്ചു. ഇവരെ പടിഞ്ഞാറത്തറ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. അറസ്റ്റ് ഉടനെ രേഖപ്പെടുത്തും. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പൊലീസ് നടപടി. വയനാട് എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ലഹരി മരുന്ന് പാർട്ടിക്കിടെ ഇന്ന് പുലർച്ചെയായിരുന്നു പൊലീസ് നടപടി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London