ദില്ലി: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെ രാഷ്ട്രീയ കിസാന്‍ സംഘത്തിന്റെ നേത്യത്വത്തില്‍ ദില്ലിയിലേക്ക് നടത്തിയ മാര്ച്ച്അവസാനിപ്പിച്ചു. ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായതോടെയാണ് കര്‍ഷകര്‍ തത്കാലത്തേക്ക് സമരം അവസാനിപ്പിച്ചത്.കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുക, കാര്‍ഷിക ആവശ്യങ്ങള്‍ക്ക് സൗജന്യമായി വൈദ്യുതി നല്‍കുക, കരിമ്പ് കര്‍ഷകര്‍ക്ക് നല്‍കാനുള്ള കുടിശിക നല്കാന് നടപടി എടുക്കുക തുടങ്ങി 15 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകര്‍ ദില്ലിയിലേക്ക് മാര്‍ച്ച് തുടങ്ങിയത്.
ഉത്തര്‍പ്രദേശിലെ വിവിധസ്ഥലങ്ങളില്‍ നിന്നെത്തിയ കര്‍ഷകരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. രാവിലെ ദില്ലി-ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍ കര്‍ഷകരെ പോലീസ് തടഞ്ഞു. തുടര്‍ന്ന് ദേശീയ പാതക്ക് സമീപം കര്‍ഷകര്‍ സമരം തുടങ്ങിയതോടെയാണ് ഇവരുമായി വീണ്ടും ചര്‍ച്ച നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായത്. ചര്‍ച്ചക്കൊടുവില്‍ സമരം പിന്‍വലിക്കാന്‍ കര്‍ഷകര്‍ തയ്യാറാവുകയായിരുന്നു.
© 2019 IBC Live. Developed By Web Designer London