മലയിൽ ഗ്രൂപ്പ് ”kitchen of hope” പദ്ധതിയിലൂടെ ആദ്യഘട്ടം കോഡൂർ പഞ്ചായത്തിൽ ആരംഭിച്ച പ്രതീക്ഷയുടെ അടുക്കളയിൽ നിന്നുള്ള ഭക്ഷണം ഇനി മുതൽ കോഡൂർ പഞ്ചായത്തിന് പുറമേ കുറുവ പഞ്ചായത്തിലും വിതരണം ആരംഭിക്കുകയാണ്. കോഡൂർ പഞ്ചായത്തിലും, കുറുവ പഞ്ചായത്തിലും കുടുംബം ഒന്നടങ്കം കോവിഡ് ബാധിച്ച് ഭക്ഷണം പാകംചെയ്യാൻ പോലും ബുദ്ധിമുട്ടുന്ന, ഹോട്ടലിൽ നിന്നും ഭക്ഷണം കൊണ്ടുവന്ന് വിശപ്പടക്കുന്ന കുടുംബങ്ങൾക്ക് കൈത്താങ്ങായി രോഗം ബാധിച്ച് കിടപ്പിലായ വർക്ക് കഞ്ഞി, വീട്ടിലെ രോഗലക്ഷണങ്ങൾ ഉള്ള മറ്റുള്ളവർക്ക് ചോറും കറികളും മലയിൽ ഫുഡ് പാർക്കിൽ പ്രത്യേകം സജ്ജീകരിച്ച കിച്ചൻ ഓഫ് ഹോപ്പിൽ നിന്ന് കോഡൂർ പഞ്ചായത്തിലെയും, കുറുവ പഞ്ചായത്തിലെയും വീടുകളിൽ എത്തിക്കുകയാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.
വീട്ടിൽ എത്ര പേരുണ്ടെന്നും ആർക്കൊക്കെ എന്ത് ഭക്ഷണമാണ് (കഞ്ഞി, ചോറ്, ഗോതമ്പ് പുഴുക്ക് etc..) ആവശ്യമെന്നും രാവിലെ 8 മണിക്ക് മുമ്പായി ഇതിനോടൊപ്പം ചേർത്തിട്ടുള്ള നമ്പറുകളിൽ വിളിച്ച് നിങ്ങൾ അറിയിക്കുകയാണെങ്കിൽ നിങ്ങളുടെ അഭിമാനത്തിനോ അന്തസ്സിനോ ഒട്ടും ക്ഷതമേൽപ്പിക്കാതെ നിങ്ങളുടെ വീട്ടിൽ ഭക്ഷണമെത്തും. നേരിട്ട് ഞങ്ങളെ അറിയിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ നിങ്ങളുടെ വാർഡ് മെമ്പറെയോ വാർഡിലെ RRT മെമ്പർമാരെയോ ബന്ധപ്പെട്ടാലും മതിയാകും. മറ്റൊരാൾ സഹായിച്ചാൽ ഒരാളുടെ എല്ലാ ദുരിതങ്ങളും തീർക്കാൻ കഴിയില്ല എങ്കിലും ഇത്തരം ദുരിതപൂർണ്ണമായ സാഹചര്യങ്ങളിൽ ഒരാളും ഭക്ഷണമില്ലാതെ പട്ടിണി കിടക്കരുത് എന്ന ആത്മാർത്ഥമായ നിർബന്ധവും മലയിൽ ഗ്രൂപ്പിനെ വളർത്തി വലുതാക്കിയ ഈ സമൂഹത്തോടുള്ള കടപ്പാടുമാണ് ഇത്തരം പദ്ധതികൾ നടപ്പിലാക്കാൻ ഊർജ്ജം നൽകുന്നത്.
കോവിഡ് മഹാമാരി തുടങ്ങിയ 2020 ഏപ്രിൽ മുതൽ മലയിൽ ഗ്രൂപ്പ് ആരംഭിച്ച ആശ്വാസ പദ്ധതികൾ ഇന്നും തുടർന്നു കൊണ്ടേയിരിക്കുകയാണ്. ജോലിയും വരുമാനവും നഷ്ടപ്പെട്ട ഭക്ഷണത്തിന് ബുദ്ധിമുട്ടുന്ന അനേകായിരം കുടുംബങ്ങൾക്കാണ് അവരുടെ അഭിമാനത്തിനും അന്തസ്സിനും കോട്ടംതട്ടാത്ത രീതിയിലുള്ള വിതരണ സംവിധാനത്തിലൂടെ മലയിൽ ഗ്രൂപ്പ് ഭക്ഷ്യധാന്യ- പച്ചക്കറി കിറ്റുകൾ സൗജന്യമായി എത്തിച്ചു കൊണ്ടിരിക്കുന്നു.
ആദ്യഘട്ടം കോഡൂർ പഞ്ചായത്തിലും പിന്നീട് പരിസരപ്രദേശങ്ങളിലും അതിന് പുറമേ മറ്റു ജില്ലകളിലും പ്രയാസമനുഭവിക്കുന്ന വീടുകളിലാണ് മലയിലിൻ്റെ ആശ്വാസത്തിന്റെ സഹായഹസ്തം കടന്നുചെല്ലുന്നത്. 15/05/ 2021 മുതൽ സേവനം ലഭ്യമാണ്
Contact numbers
*കറുവ പഞ്ചായത്ത് സേവനങ്ങൾക്ക് 9846255636 (പ്രസിഡന്റ്) 7034845147 (കോ ഓർഡിനേറ്റർ) +971 506742324 – whatsapp
*കോഡൂർ പഞ്ചായത്ത് സേവനങ്ങൾക്ക് 9744868600 8943658428 9400391983
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London