'കിച്ചണ്‍ ഓഫ് ഹോപ്പി'ല്‍ നിന്നുള്ള പാകം ചെയ്ത ഭക്ഷണത്തിന്റെ വിതരണോല്‍ഘാടനം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുന്നു.
മലപ്പുറം: ചൈനയിലെ വുഹാനിൽ നിന്ന് 2019ലെ അവസാനത്തിൽ പൊട്ടിപ്പുറപ്പെട്ടു ലോകത്തെയാകെ ഭീതിയിലാഴ്ത്തി ദുരിതം വിതച്ച് കടന്നുവന്ന കൊവിഡ്19 ന്റെ പശ്ചാത്തലത്തിലാണ് മലയിൽ ഗ്രൂപ്പ് ‘കിച്ചൺ ഓഫ് ഹോപ്പ് ‘ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. ഒരു നേരത്തെ ഭക്ഷണത്തിനു പോലും ബുദ്ധിമുട്ട് അനുഭവിക്കുന്ന അശരണർക്കും, കുടുംബം ഒന്നടങ്കം കൊവിഡ് അനുബന്ധ രോഗങ്ങളാൽ ബുദ്ധിമുട്ട് അനുഭവിച്ച് ആശുപത്രിയിലോ ,വീട്ടിലോ, കിടപ്പിലായി പോയ അവസ്ഥയിലും പാകംചെയ്ത ഭക്ഷണം സൗജന്യമായി വീട്ടിലോ ആശുപത്രിയിലോ എത്തിച്ചു നൽകുന്ന പദ്ധതിയാണ് ‘കിച്ചൺ ഓഫ് ഹോപ്പ് ‘.
ആദ്യഘട്ടം എന്ന നിലക്ക് കോഡൂർ പഞ്ചായത്തിലാണ് പദ്ധതി പ്രവർത്തനം ആരംഭിച്ചത്. പിന്നീട് സമീപ പഞ്ചായത്തുകളിലേക്കും മലപ്പുറം നഗരത്തിലെ വിവിധ ആശുപത്രികളിലേക്കും സ്പെഷ്യൽ സ്കൂളുകളിലേക്കുമൊക്കെ പദ്ധതി വ്യാപിപ്പിച്ചു. ഇപ്പോൾ ദിനംപ്രതി അനേകം ആളുകൾക്ക് ഭക്ഷണം എത്തിച്ചു നൽകുന്നുണ്ട്. മാസത്തിൽ നൽകുന്ന ഭക്ഷണ കിറ്റുകൾ വേറെയുമുണ്ട്. ഇതിന്റെ എല്ലാം ചിലവുകൾ വഹിക്കുന്നത് മലയിൽ ഗ്രൂപ്പാണ്.
എല്ലാദിവസവും രാവിലെ 8.00 മണിയോടുകൂടി ‘കിച്ചൺ ഓഫ് ഹോപ്പിന്റെ പ്രത്യേക നമ്പറിലേക്ക് വാട്സ്ആപ്പ് സന്ദേശമായാണ് ഓർഡറുകൾ നൽകേണ്ടത്. എത്ര പേർക്കുള്ള ഭക്ഷണം വേണം എന്നും എവിടെയാണ് എത്തിക്കേണ്ടത് എന്നും സന്ദേശത്തിൽ ഉണ്ടായിരിക്കണം. ഭക്ഷണം ആവശ്യപ്പെടുന്നവരുടെ അടുത്ത് സമയത്തിനെത്തും. കോഡൂർ, ചട്ടിപ്പറമ്പിലെ അമ്പലത്തറയിൽ പ്രവർത്തിക്കുന്ന മലയിൽ ഫുഡ്സിറ്റിയുടെ അടുക്കളയിലാണ് ഇത്രയും കാലം കിച്ചൺ ഓഫ് ഹോപ്പ് പ്രവർത്തിച്ചിരുന്നത്. കൂടുതൽ പ്രദേശങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിച്ചതോടെ നിലവിലെ സൗകര്യങ്ങൾ തികയാതെ വന്നു. ഈ സാഹചര്യത്തിൽ, ആധുനിക സംവിധാനങ്ങളോടെ ഒരുക്കിയ പുതിയ അടുക്കളയിൽ ‘കിച്ചൺ ഓഫ് ഹോപ്പ് ‘ ശനിയാഴ്ച് പ്രവർത്തനമാരംഭിക്കുകയാണ്. 100% ഹൈജീൻ ആയ വലിയ വിസ്തൃതിയുള്ള അടുക്കളയും അനേകം പേർക്ക് ഭക്ഷണം കഴിക്കാവുന്ന ഡൈനിങ് ഹാളും പുതിയ സംവിധാനത്തിൽ ഒരുക്കിയിട്ടുണ്ട്. ഭക്ഷണ വിതരണത്തിനും വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
വിശപ്പ് അടങ്ങുവോളം ഭക്ഷണം കഴിക്കാൻ കഴിയാതെ, സമയത്തിന് ഭക്ഷണം ലഭിക്കാതെ നമുക്കുചുറ്റും മനുഷ്യർ ജീവിക്കുമ്പോൾ അതു കാണാതെ നമ്മുടെ മാത്രം സുഖസൗകര്യങ്ങൾ നോക്കി ജീവിക്കുന്നതിൽ അർഥമില്ലെന്ന ചിന്തയാണ് മലയിൽ ഗ്രൂപ്പ് ചെയർമാൻ മുഹമ്മദ് ഗദാഫി യെ നന്മയിലേക്ക് നയിച്ചത്. ‘കിച്ചൺ ഓഫ് ഹോപ്പിന്റെ ഉദ്ഘാടനം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. അതോടൊപ്പം മലയിൽ ഗ്രൂപ്പിന്റെ 28 -ാം വാർഷികത്തിന്റെ ലോഗോ പ്രകാശനം പി. ഉബൈദുള്ള എം.എൽ.എ യും നിർവഹിച്ചു. ചടങ്ങിൽ മലയിൽ ഗ്രൂപ്പ് ചെയർമാൻ സി,എച്ച് മുഹമ്മദ് ഗദ്ദാഫി, മലപ്പുറം മുൻസിപ്പൽ ചെയർമാൻ, കുറുവ, കോഡൂർ, പൊൻമള, പൂക്കോട്ടൂർ പഞ്ചായത്ത് പസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, മെമ്പർമാർ,മുൻസിപ്പൽ കൗൺസിലർമാർ തുടങ്ങി വിവിധ മേഖലയിലുള്ളവർ പങ്കെടുത്തു.
Pingback: ആധുനിക സംവിധാനങ്ങളോടെ 'കിച്ചൺ ഓഫ് ഹോപ്പ്' പുതുവത്സരത്തിൽ സമർപ്പിച്ചു - MALAYALAM NEWS TIMES
Comments are closed.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London