ബംഗളൂരൂ: സിപിഎമ്മിന്റെ കേരളാ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനും നാര്‍ക്കോട്ടിക്ക് കണ്ട്രോള് ബ്യൂറോയുടെ പിടിയിലായ അനൂപ് മുഹമ്മദും കൂട്ടുകച്ചവടക്കാരെന്ന് അന്വേഷണസംഘം. ബിനീഷ് കോടിയേരി പല തവണ അനൂപിന് ലക്ഷങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇത് കടമായിട്ടല്ല, ലഹരിമരുന്ന് കച്ചവടത്തിലെയും ഹോട്ടല്‍ ബിസനസിലെയും പങ്കാളിത്വത്തിന് വേണ്ടിയാണെന്നും എന്‍സിബി വൃത്തങ്ങള്‍ സൂചന നല്കുന്നു. ഇതു സംബന്ധിച്ച അന്വേഷണം പുരോഗമിച്ചുവരികെയാണ്. കേരളത്തില്‍ അനൂപ് മുഹമ്മദിന് ലഹരിമരുന്ന് വിതരണം ചെയ്യാന്‍ രാഷ്ട്രീയ സഹായം ലഭ്യമായിട്ടുണ്ട്. ഇതും അന്വേഷിക്കുമെന്ന് എന്‍സിബി വൃത്തങ്ങള്‍ പറഞ്ഞു. ബിനോയ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയ ആറുലക്ഷം രൂപ മാത്രമല്ല അനൂപ് മുഹമ്മദ് അടങ്ങുന്ന സംഘത്തിന് കൈമാറിയത്.
© 2019 IBC Live. Developed By Web Designer London