തിരൂർ :കേരളരാഷ്ട്രീയത്തിലെ മാതൃകപുരുഷനായിരുന്നു കൊളാടി ഗോവിന്ദൻ കുട്ടി. പലപ്പോഴായി കണ്ടുമുട്ടിയ സന്ദർഭങ്ങളൊക്കെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങളായിരുന്നു. ചരിത്രഗവേഷകൻ്റെ കാഴ്ചപ്പാടോടെയാണ് അദ്ദേഹം എഴുതിയിരുന്നത്. രാഷ്ട്രീയ ജീവിതത്തിനിടയിലും എഴുതുമായിരുന്നു. അദ്ദേഹത്തിൻ്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്കാരം ഏറ്റുവാങ്ങിയതിൽ അങ്ങേയറ്റം സന്തോഷിക്കുന്നുവെന്നും എം.ടി വാസുദേവൻ നായർ പറഞ്ഞു. യുലകലാസാഹിതി ഏർപ്പെടുത്തിയ ഈ വർഷത്തെ കൊളാടി ഗോവിന്ദൻകുട്ടി സ്മാരക സമഗ്രസംഭാവന പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നുവദ്ദേഹം.
തിരൂർ തുഞ്ചൻ പറമ്പിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സംഘടിപ്പിച്ച ചടങ്ങിൽ സി.പി.ഐ സംസ്ഥാന എക്സികുട്ടീവ് അംഗം പി.പി സുനീർ അദ്ധ്യക്ഷത വഹിച്ചു. യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി ഇ.എം സതീശൻ പ്രശസ്തി പത്രം വായിച്ചു. അദ്ധ്യക്ഷൻ ആലങ്കോട് ലീലാകൃഷ്ണൻ പുരസ്കാരവും പ്രശസ്തിപത്രവും എം.ടി വാസുദേവൻ നായർക്ക് നൽകി ആദരിച്ചു. കൊളാടി ഗോവിന്ദൻ കുട്ടിയും എം.ടി വാസുദേവൻ നായരും അടുത്ത സുഹൃത്തുക്കളായിരുന്നു. ലോകം മലയാളത്തെ ഓർക്കുന്നത് എം.ടിയിലൂടെയാണ്. മറ്റൊരു ഭാഷയിലാണ് എം.ടി എഴുതിയിരുന്നതെങ്കിൽ ലോകത്തിലെ ഉന്നതനായ എഴുത്തുകാരനായി എം.ടി വാസുദേവൻ നായർ മാറുമായിരുന്നുവെന്നും ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു.
ജീവിതത്തിലെ ധന്യമായ മുഹൂർത്തമാണ് ഈ നിമിഷമെന്ന് കൊളാടി ഗോവിന്ദൻ കുട്ടിയുടെ മകനും സി.പി.ഐ ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറിയുമായ അജിത് കൊളാടി പറഞ്ഞു. സി.പി.ഐ ജില്ലാ സെക്രട്ടറി പി.കെ കൃഷ്ണദാസ് ,എക്സികുട്ടീവ് അംഗം പി.കുഞ്ഞിമൂസ, തിരൂർ മണ്ഡലം സെക്രട്ടറി അഡ്വ കെ.ഹംസ, വി.നന്ദൻ, ടി.ജെ രാജേഷ്, എ.ഐ.വൈ.എഫ് തിരൂർ മണ്ഡലം പ്രസിഡൻ്റ് ബൈജു അരിക്കാഞ്ചിറ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London