കൊല്ലം ബൈപ്പാസിൽ കല്ലും താഴത്തുണ്ടായ വാഹനാപകടത്തിൽ ലോറി ഡ്രൈവർ മരിച്ചു. ലോറിയും ടിപ്പറുമാണ് കൂട്ടിയിടിച്ചത്. കൊല്ലം മൈലക്കാട് സ്വദേശി സുനിൽകുമാർ (46) ആണ് മരിച്ചത്. സുനിലിന്റെ ലോറിയുമായി കൂട്ടിയിടിച്ച ടിപ്പറിന്റെ ഡ്രൈവർക്കും ഗുരുതര പരുക്കുണ്ട്. പുലർച്ചെ 5 മണിയോടെയായിരുന്നു അപകടം ലോറിയുടെ ക്യാബിൻ വെട്ടിപ്പൊളിച്ചാണ് ഡ്രൈവർമാരെ പുറത്തെടുത്തത്. അതേസമയം ആലപ്പുഴയിലെ നൂറനാട് പണയിൽ പ്രഭാത സവാരിക്ക് ഇറങ്ങിയവരെ ടിപ്പർ ലോറിയിടിച്ച് രണ്ട് പേർ മരിച്ചു. രാജു മാത്യു (66), വിക്രമൻ നായർ (65) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ഉൾപ്പടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുയാണ്. ടോറസ് ലോറിയാണ് ഇവരെ ഇടിച്ചതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London