കൊണ്ടോട്ടി: കൊണ്ടോട്ടിയില്‍ കോവിഡ് വ്യാപനം ഭീതിപ്പെടുത്തുന്ന നിലയില്‍ .ഇന്ന് ടെസ്റ്റ് ചെയ്ത 193 പേരില്‍ 50 പേര്‍ക്കും കോവിഡ് പോസിറ്റീവ് ആണ്. കൊണ്ടോട്ടി മീന്‍ മാര്‍ക്കറ്റ് ആണ് പ്രഭവ കേന്ദ്രം .ആദ്യ കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ജൂലൈ 20-നാണങ്കില്‍ 10-ാം തീയതിക്ക് മുമ്പേ തന്നെ പലര്‍ക്കും രോഗലക്ഷണങ്ങളുണ്ട്. സംശയമുള്ള 11 പേര് സ്വന്തം ഉത്തരവാധിത്വത്തില്‍ സ്വകാര്യ ലാബ് വഴി ടെസ്റ്റ് നടത്തിയപ്പോള്‍ 8 പേരും പോസിറ്റീവ് ആയപ്പോള്‍ മാത്രമാണ് നഗരസഭ കണ്ണു തുറന്നത്. പിന്നീട് നടന്ന ഓരോ ആന്റി ജന്‍ ടെസ്റ്റുകളിലും അമ്പത് ശതമാനവും പോസിറ്റീവായിരുന്നു. ഇന്ന് ടെസ്റ്റ് ചെയ്തതില്‍ 193 പേരില്‍ 50 പേര് പോസിറ്റീവാണ്.
നെടിയിരുപ്പ്. കൊണ്ടോട്ടി, പള്ളിക്കല്‍, മുതുവല്ലൂര്‍, ചീക്കോട്, പഞ്ചായത്തുകളിലെ മീന്‍ കച്ചവടക്കാരുമായി ബന്ധപ്പെട്ടവരാണ് ടെസ്റ്റിനെത്തിയത്. മീന്‍ കച്ചവടമായതുകൊണ്ട് വ്യാപ്തി ഇനിയും വര്‍ദ്ധിക്കും .പ്രധാനമായും ആറ് സംസ്ഥാനങ്ങളില്‍ നിന്നും മൊത്തക്കച്ചവടത്തിന് എത്തുന്ന മീന്‍ ,നാനൂറോളം ചില്ലറ വില്പനക്കാര് വ്യത്യസ്ത പ്രദേശങ്ങളില്‍ വിതരണം ചെയ്യും. ഓരോരുത്തനും 300-ളം വീടുകളില്‍ നേരിട്ട് വില്പന നടത്തും.സമൂഹ വ്യാപനമായാല്‍ ഇത്രയും ജനങ്ങള്‍ പ്രാഥമിക സമ്പര്‍ക്കത്തില്‍ വരും.
കോവിഡ് പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കേണ്ട സ്ഥലം എം.എല്‍ എ , മുന്‍സിപ്പല്‍ ചെയര്‍പെഴ്സണ്‍, കൗണ്‍സിലര്‍മാര്‍ മൊത്തം കോറന്റൈനില്‍ ആയതിനാല്‍ പ്രതിരോധ പ്രവര്‍ത്തനത്തിന് ഏകോപനമില്ല. ഈ പ്രത്യേക സ്ഥിതിയില്‍ ആരോഗ്യ വകുപ്പിന്റെ നേരിട്ടുള്ള നേതൃത്വത്തില്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ കൊണ്ടോട്ടിയില്‍ നിയോഗിക്കണമെന്ന് എ.ഐ.വൈ. എഫ് മണ്ഡലം ഭാരവാഹികളായ കെ.പി. അസീസ് ബാവ , അനീഷ് വാഴയുര്‍ എന്നിവര്‍ സംയുക്ത പ്രസ്ഥാവനയില്‍ അറിയിച്ചു.
© 2019 IBC Live. Developed By Web Designer London