കോന്നി സി പി എം മുൻ ലോക്കൽ സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോന്നി മുൻ ലോക്കൽ സെക്രട്ടറി കെ ഓമനക്കുട്ടനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പാർട്ടി ഏരിയ നേതൃത്വവുമായി നിലനിന്ന പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക വിവരം. കോന്നി കോർപറേറ്റീവ് ബാങ്കിലെ കളക്ഷൻ ഏജൻറ് കൂടിയാണ് ആത്മഹത്യ ചെയ്ത ഓമനക്കുട്ടൻ.
പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോന്നി എട്ടാം വാർഡിലെ സ്ഥാനാർഥി പരാജയപ്പെട്ടിരുന്നു. തുടർന്ന് സ്ഥാനാർഥിയുടെ തോൽവിക്ക് പിന്നിൽ ഓമനക്കുട്ടൻ അടക്കമുള്ള നേതാക്കളാണെന്ന തരത്തിൽ ഏരിയ കമ്മിറ്റിയിൽ നിന്ന് വിമർശനങ്ങളുയർന്നിരുന്നു. പാർട്ടി ഏരിയ സെക്രട്ടറി കെ ശ്യാംലാലിൻറെ നേതൃത്വത്തിൽ ഓമനക്കുട്ടനെതിരെ പല തവണ ഭീഷണി ഉയർന്നതായും കുടുംബം ആരോപിക്കുന്നു. ഇതിനെത്തുടർന്ന് കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് ഓമനക്കുട്ടൻ കടന്നുപോയിരുന്നതെന്നും കുടുംബം ആരോപിച്ചു
© 2019 IBC Live. Developed By Web Designer London