മിമിക്രി രംഗത്ത് മുപ്പത് വർഷം പൂർത്തിയാക്കിയ കോട്ടയം നസീറിനെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് നൽകി ആദരിച്ചു. എറണാകുളം വൈഎംസിഎ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ജസ്റ്റിസ് ബി കമാൽ പാഷ ഫലകവും, കെ എസ് പ്രസാദ് പൊന്നാടയും നൽകി കോട്ടയം നസീറിനെ ആദരിച്ചു.
കലാഭവൻ മണി ജീവിച്ചിരിക്കുമ്പോൾ അദ്ദേഹത്തിന്റെ അനുമതിയോടെ തുടങ്ങിയതാണ് കലാഭവൻ മണി സേവന സമിതി. അദ്ദേഹത്തിന്റെ വിയോഗത്തിനു ശേഷം ആണ് കലാഭവൻ മണി മെമ്മോറിയൽ അവാർഡ് കമ്മിറ്റി രൂപീകരിച്ചത്. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്തു വരുന്ന ഈ സമിതി ഇപ്പോൾ കഴിവുള്ള കലാകാരന്മാരെ ആദരിക്കുകയും ചെയ്യുന്നു.
ചടങ്ങിൽ സമിതി ചെയർമാൻ അജിൽ മണിമുത്ത്, അവാർഡ് കമ്മിറ്റി അംഗമായ ഇസ്മായിൽ കൊട്ടാരപ്പാട്ട്, ഉമ്മർ നിസാർ, മാസ്റ്റർ എം ദർശൻ, എന്നിവർ സംസാരിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London