കൊട്ടിയൂർ പീഡനക്കേസ് പ്രതി റോബിൻ വടക്കുംചേരിയുടെ ശിക്ഷ ഇളവുചെയ്ത് നൽകി. 20 വർഷത്തെ ശിക്ഷ പത്തുവർഷം തടവും ഒരു ലക്ഷം രൂപ പിഴയുമായാണ് കുറച്ചത്. ഹൈക്കോടതിയുടേതാണ് നടപടി. നിലവിൽ ബലാത്സംഗ വകുപ്പും പോക്സോ വകുപ്പും നിലനിൽക്കും എന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഹൈക്കോടതി ശിക്ഷയിൽ ഇളവുനൽകിയത്. നേരത്ത തലശ്ശേരി പോക്സോ കോടതി പ്രതിക്ക് 60 വർഷം തടവിനും മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. തുടർന്ന് മൂന്ന് വകുപ്പുകളിലായുള്ള ശിക്ഷ 20 വർഷമായി അനുഭവിച്ചാൽ മതിയെന്നായിരുന്നു കോടതി വിധി. പിഴയടക്കാൻ കഴിഞ്ഞില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണമെന്നും കോടതി പറഞ്ഞിരുന്നു.
2016 ലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലാണ് റോബിൻ വടക്കുംചേരി ശിക്ഷ വിധിച്ചത്. കൊട്ടിയൂർ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ആയിരുന്ന റോബിൻ വടക്കുംചേരി പള്ളിമേടയിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയായിരുന്നു. റോബിനെ വൈദിക വൃത്തിയിൽ നിന്ന് സഭ പുറത്താക്കിയിരുന്നു. പള്ളിയിൽ സ്ഥിരമായി എത്തുന്ന പെൺകുട്ടിയെ ഡാറ്റാ എൻട്രി നടത്താന്നെ രീതിയിൽ മുറിയിലേക്കുവിളിച്ചുവരുത്തി പീഡിപ്പിച്ച് ഗർഭിണിയാക്കി എന്നതാണ് റോബിൻ വടക്കുംചേരിക്ക് എതിരായ കേസ്. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം തടയൽ, പെൺകുട്ടി പ്രസവിച്ച കുഞ്ഞിനെ വയനാട് വൈത്തിരി ദത്തെടുക്കൽ കേന്ദ്രത്തിൽ ഏൽപ്പിച്ചതുമായി ബന്ധപ്പെട്ട തെളിനുനശിപ്പിക്കൽ എന്നിവയും ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London