കോവിഡ്-19-നെതിരേയുള്ള പോരാട്ടത്തില്‍ സേവനസന്നദ്ധരായി പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, ഗവണ്മെന്റ് ജോലിക്കാര്‍, പോലീസുകാര്‍, മാധ്യമ പ്രവര്‍ത്തകര്‍, റെയില്‍-എയര്‍ലൈന്‍ സ്റ്റാഫ് തുടങ്ങിയവര്‍ക്കു പിന്തുണ നല്‍കുന്നതിന്റെ ഭാഗമായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര വാഹനം വാങ്ങുവാന്‍ പ്രത്യേക വായ്പാ പദ്ധതി പ്രഖ്യാപിച്ചു. ഇത്തരം മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ആളുകള്‍ക്ക് വാഹനം വാങ്ങുമ്പോള്‍ 66,500 രൂപയുടെ വരെ ആനുകൂല്യം ലഭിക്കുന്ന വിധത്തിലുള്ള പദ്ധതിയാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്.
വായ്പയെടുത്തു ഇപ്പോള്‍ വാഹനം വാങ്ങുന്നവര്‍ 2021 മുതല്‍ തിരിച്ചടവു തുടങ്ങിയാല്‍ മതി. എട്ടുവര്‍ഷ കാലാവധിയാണ് വായ്പയ്ക്കുള്ളത്. 100 ശതമാനം വായ്പയും കിട്ടും. തിരിച്ചടവിന് 90 ദിവസത്തെ മോറട്ടോറിയമുണ്ട്. ഡോക്ടര്‍മാര്‍ക്ക് പ്രോസസിംഗ് ഫീസില്‍ 50 ശതമാനം ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് ഈ പ്രത്യേക വായ്പാ പദ്ധതി നടപ്പാക്കുന്നതെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഓട്ടോമോട്ടീവ് ഡിവിഷന് സിഇഒ വീജയ് നക്ര പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London