കൊവിഡ് 19 നെ പ്രതിരോധിക്കാൻ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ 21 ദിവസത്തെ ലോക്ക് ഡൗൺ കാലത്ത് മലപ്പുറം സ്വദേശി കാർട്ടൂണിസ്റ്റ് നവാസ് കോണോംപാറ കാർട്ടൂൺ വരയിലാണ്. വെറും നേരമ്പോക്കിനായുള്ള വരയല്ല അത്. സമൂഹത്തിന് പ്രചോദനമേകാൻ കൊവിഡ് ബോധവത്ക്കരണ കാർട്ടൂണുകളാണ് നവാസിൻ്റെ വരയിൽ തെളിയുന്നത്. കൊവിഡ് 19 നെ തടയുന്നതിന് സാമൂഹിക അകലം പാലിക്കണമെന്ന നിർദ്ദേശവും, വിദേശത്ത് നിന്നു വരുന്നവർ കറങ്ങി നടക്കരുതെന്ന നിർദ്ദേശവും, ആനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണമെന്ന നിർദ്ദേശവും, കൈകൾ സോപ്പിട്ട് കഴുകുക എന്ന നിർദ്ദേശവും അങ്ങനെ ഒരു പാട് നിർദ്ദേശങ്ങൾ കാർട്ടൂണിലാക്കി ചിത്രീകരിച്ചുള്ള ബോധവത്ക്കരണമാണ് നവാസ് നടത്തുന്നത്.
കൂടാതെ കേരള സർക്കാറും ആരോഗ്യ വകുപ്പും കൊവിഡിനെ തുരത്താൻ കേരളത്തിൽ നടപ്പാക്കുന്ന പ്രവർത്തനങ്ങളെ ജനങ്ങളിലെത്തിക്കാനും നവാസ് തൻ്റെ കാർട്ടൂണുകൾ ഉപയോഗപ്പെടുത്തുന്നു. സോഷ്യൽ മീഡിയകളിൽ നവാസിൻ്റെ കാർട്ടൂണുകൾക്ക് ആസ്വദകർ ഏറെയാണ്. ലോക്ക് ഡൗൺ കാലം ഇതിനകം തന്നെ ഇരുപതിലധികം ബോധവത്ക്കരണ കാർട്ടൂണുകൾ നവാസ് വരച്ചു കഴിഞ്ഞു. ഈ ബോധവൽക്കരണ കാർട്ടൂണുകൾ കേരള ലളിത കലാ അക്കാദമിയുമായി സഹകരിച്ച് വിൽപ്പന നടത്തി അതിൽ നിന്നും കിട്ടുന്ന പണം മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാനുള്ള ആലോചനയിലാണ് നവാസ്. മലപ്പുറം തിരൂർക്കാടുള്ള ഒരു പ്രമുഖ ടൈൽസ് ഷോപ്പിലെ ജീവനക്കാരൻ കൂടിയായ നവാസ് രാഷ്ട്രീയ കാർട്ടൂണുകളുമായും സോഷ്യൽ മീഡിയയിൽ സജീവമാണ്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London