രാജ്യത്തെ കൊവിഡ് മരണം 9,000 കടന്നു. മരണസംഖ്യ എണ്ണായിരത്തില്‍ നിന്ന് ഒന്പതിനായിരത്തേക്ക് എത്തിയത് വെറും മൂന്ന് ദിവസംകൊണ്ടാണ്. 24 മണിക്കൂറിനിടെ 11,929 പോസിറ്റീവ് കേസുകളും 311 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. പോസിറ്റീവ് കേസുകളിലും മരണസംഖ്യയിലും ഒറ്റദിവസത്തെ റെക്കോര്‍ഡ് വര്‍ധനവാണിത്. 9195 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. തുടര്‍ച്ചയായി രണ്ടാം ദിവസവും പതിനായിരത്തിലധികം പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ 3,20,922 ആയി. വലിയ തോതിലുള്ള വര്‍ധനവാണ് രോഗബാധിതരുടെ എണ്ണത്തില്‍ ഉണ്ടാകുന്നത്. രോഗം ഭേദമാകുന്നവരുടെ നിരക്ക് 50 ശതമാനം കടന്നു. 50.59 ശതമാനം ആളുകള്‍ രോഗമുക്തരായി. 1,62,378 ആളുകളാണ് ഇതുവരെ രോഗമുക്തരായത്. 1,49,348 പേര് ചികിത്സയിലുണ്ട്. അതേസമയം, മഹാരാഷ്ട്ര അടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London