സംസ്ഥാനത്ത് ഒരു കൊറോണ രോഗി കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു. മലപ്പുറം ജില്ലയിലെ വണ്ടൂർ വാണിയമ്പലം സ്വദേശിയാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. മഞ്ചേരി ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഉംറ കഴിഞ്ഞെത്തിയ ഇവർക്ക് കഴിഞ്ഞ മാസം 16നാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ആരോഗ്യ പ്രവര്‍ത്തകര്‍ ഇവർക്ക് യാത്രയയപ്പ് നല്കി.
അതേസമയം, കൊവിഡ് 19 വൈറസ് ബാധ സംശയിക്കുന്നവരുടെ സ്രവ പരിശോധനക്കുള്ള സംവിധാനം മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സജ്ജമാവുകയാണ്. ആര്.ടി.പി.സി.ആര് ലാബ് സ്ഥാപിക്കുന്ന പ്രവൃത്തികള്‍ അന്തിമ ഘട്ടത്തിലാണ്. റിയല്‍ ടൈം പൊളിമറൈസ് ചെയിന്‍ റിയാക്ഷന് (ആര്.ടി.പി.സി.ആര്) പരിശോധനാ ലബോറട്ടറിക്ക് ഐ.സി.എം.ആറിന്റെ അനുമതി ലഭിക്കുന്നതോടെ ഈ ആഴ്ച തന്നെ പ്രവര്‍ത്തനക്ഷമമാകുമെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എം.പി ശശി അറിയിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London