മലപ്പുറത്ത് പത്ത് ദിവസം പ്രായമുള്ള കുഞ്ഞിന് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച ചിറക്കൽ സ്വദേശിയുടെ പേരമകൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. സമ്പർക്കത്തിലൂടെയാണ് കുഞ്ഞിന് രോഗം പടർന്നത്. മലപ്പുറത്ത് ഇന്ന് ആകെ പതിനഞ്ച് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എട്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പടർന്നത്. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച പെരിന്തൽമണ്ണ ഫയർഫോഴ്സ് ജീവനക്കാരനൊപ്പം പ്രവർത്തിച്ച സിവിൽ ഡിഫൻസ് വോളന്റിയറായ ആലിപ്പറമ്പ് ആനമംഗലം സ്വദേശിനിയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരിൽ ഒരാൾ. തെങ്ങല ഗ്രാമപഞ്ചായത്തിലെ ആശാവർക്കർ, തെങ്ങല ഗ്രാമപഞ്ചായത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വട്ടക്കുളം അത്താണി സ്വദേശിനി, എടയൂർ ഗ്രാമപഞ്ചായത്തിലെ ടെക്നിക്കൽ അസിസ്റ്റന്റായ വളാഞ്ചേരി സ്വദേശി, മഞ്ചേരി മെഡിക്കൽ കോളജിലെ ശുചീകരണ തൊഴിലാളി, 108 ആംബുലൻസിലെ രണ്ട് ഡ്രൈവർമാർക്കും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. ഇത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
അതേസമയം, എറണാകുളം ജില്ലയിൽ ഇന്ന് ഏഴ് പേർക്ക് കൂടി കൊവിഡ്. ഈ മാസം 9ന് ബാംഗ്ലൂർ- കൊച്ചി വിമാനത്തിലെത്തിയ 28 വയസുള്ള സ്വകാര്യ ഷിപ്പിംഗ് കമ്പനിയിലെ ഉദ്യോഗസ്ഥനായ പശ്ചിമ ബംഗാൾ സ്വദേശി, 8ന് ഡൽഹി കൊച്ചി വിമാനത്തിലെത്തിയ മുടക്കുഴ സ്വദേശിനി (38), 9ന് മസ്കറ്റ്- കരിപ്പൂർ വിമാനത്തിലെത്തിയ മരട് സ്വദേശി (28) എന്നിവർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ മാസം 28ന് ദുബായ്- കൊച്ചി വിമാനത്തിലെത്തിയ മൂന്നര വയസുള്ള കുട്ടിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടിയുടെ അമ്മയ്ക്ക് ഈ മാസം 3ന് രോഗം സ്ഥിരീകരിച്ചിരുന്നു. മെയ് 31ന് നൈജീരിയ- കൊച്ചി വിമാനത്തിലെത്തിയ വൈറ്റില സ്വദേശിക്കും (27) അതേ വിമാനത്തിലെത്തിയ 767 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 841 പേരെ നിരീക്ഷണ പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 11531 ആണ്. ഇതിൽ 9905 പേർ വീടുകളിലും 562 പേർ കൊവിഡ് കെയർ സെന്ററുകളിലും 1064 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
© 2019 IBC Live. Developed By Web Designer London