പത്തനംതിട്ട തിരുവല്ലയിൽ കോവിഡ് നിരീക്ഷണത്തിൽ കഴിയവേ മരിച്ച ആള്‍ക്ക് രോഗം ഇല്ലെന്ന് സ്ഥിരീകരിച്ചു. നെടുമ്പ്രം സ്വദേശിയായ വിജയകുമാര്‍ വ്യാഴാഴ്ചയാണ് മരിച്ചത്. മാർച്ച് 23ന് അഹമ്മദാബാദിൽ നിന്ന് നാട്ടിലെത്തിയ ഇയാൾ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
നെഞ്ച് വേദനയെ തുടര്‍ന്നാണ് വിജയകുമാറിനെ ആശുപത്രിയിലെത്തിച്ചത്. കോവിഡ് നിരീക്ഷണത്തിലുള്ള ആള് ആയതിനാല്‍ ഉടന്‍ തന്നെ സാമ്പിള്‍ പരിശോധനക്ക് അയച്ചു. കോവിഡില്ലെന്ന് പരിശോധനയില്‍ വ്യക്തമായി. ഹൃദയാഘാതമാണ് മരണ കാരണം. 62 വയസ്സായിരുന്നു. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London