കോഴിക്കോട്: മാവൂരിനടുത്ത് കൽപ്പള്ളിയിലുണ്ടായ ബസ് അപകടത്തിൽ ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. സ്കൂട്ടറിൽ ഇടിച്ച സ്വകാര്യ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് പാടത്തേക്ക് മറിയുകയായിരുന്നു. സ്കൂട്ടർ യാത്രികനായ മാവൂർ അടുവാട് സ്വദേശി അർജുൻ സുധീർ (37) ആണ് മരിച്ചത്. രാവിലെ പത്തര മണിയോടെയായിരുന്നു അപകടം.
കോഴിക്കോട് നിന്ന് അരീക്കോട്ടേക്ക് പോവുകയായിരുന്ന അതുൽ ബസാണ് അപകടത്തിൽപെട്ടത്. എതിരെ വന്ന സ്കൂട്ടറുമായി കൂട്ടിയിടിച്ച ബസ് നിയന്ത്രണംവിട്ട് പാടത്തേക്ക് മറിയുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. സ്കൂട്ടർ യാത്രികനെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ ബസിൻ്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്നും പറയുന്നുണ്ട്.
മാവൂർ -കോഴിക്കോട് റോഡിൽ കൽപള്ളി ഗ്രൗണ്ടിന് എതിർവശത്തേക്കാണ് ബസ് മറിഞ്ഞത്. അപകടത്തിൽപ്പെട്ട സ്കൂട്ടർ പൂർണമായും തകർന്ന നിലയിലാണ്. അപകടമുണ്ടായ ഉടൻ ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
പിന്നാലെ മാവൂർ പോലീസെത്തി രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി. മുക്കം ഫയർഫോഴ്സിൻറെ നേതൃത്വത്തിൽ ബസ് ബസ് ഉയർത്തി മാറ്റി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London