സംവിധായകൻ രഞ്ജിത്ത് എൽ ഡി എഫ് സ്ഥാനാർഥിയായേക്കും. കോഴിക്കോട് നോർത്തിൽ സിറ്റിംഗ് എം എൽഎ എ പ്രദീപ്കുമാറിന് പകരമാണ് രഞ്ജിത്തിനെ പരിഗണിക്കുന്നത്. ജില്ലയിൽ സി പി എമ്മിൻറെ അഞ്ചു സിറ്റിംഗ് എം എൽ എമാരും മത്സര രംഗത്തുണ്ടാകില്ലെന്നാണ് സൂചന.
എം.എൽ.എ ആയി മൂന്നു ടേം പൂർത്തിയാക്കിയ എ. പ്രദീപ് കുമാറിന് പകരം സംവിധായകൻ രഞ്ജിത്തിനെ മത്സരിപ്പിക്കാൻ സി.പി.എം നേരത്തെ ആലോചിച്ചിരുന്നെങ്കിലും അനുകൂല മറുപടിയായിരുന്നില്ല ഉണ്ടായിരുന്നത്. എന്നാൽ മത്സരിക്കാൻ സന്നദ്ധനാണെന്നു രഞ്ജിത്ത് കഴിഞ്ഞ ദിവസം പാർട്ടി നേതൃത്വത്തെ അറിയിച്ചു. ഇതോടെ നോർത്തിൽ രഞ്ജിത്തിൻറെ പേര് തന്നെ നിർദേശിക്കാൻ പാർട്ടി ജില്ലാ നേതൃത്വം തീരുമാനിച്ചതായാണ് വിവരം.
മന്ത്രി ടി.പി രാമകൃഷ്ണനെ വീണ്ടും പേരാമ്പ്രയിൽ മത്സരിപ്പിക്കാൻ ഏകദേശ ധാരണ ആയിട്ടുണ്ട്. പ്രദീപ് കുമാർ ഉൾപ്പെടെ അഞ്ചു എം.എൽ.എമാർ മത്സരരംഗത്ത് ഉണ്ടാവില്ലെന്നാണ് സൂചന. വി.കെ.സി മമ്മദ് കോയ, ജോർജ് എം. തോമസ്, കെ. ദാസൻ, പുരുഷൻ കടലുണ്ടി എന്നിവർ ഇക്കുറി മത്സരിക്കില്ല.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London