മലയാളത്തിൻ്റെ മഹാനടിക്ക് കേരളത്തിന്റെ യാത്രാമൊഴി. വടക്കാഞ്ചേരിയിലെ വീട്ടുവളപ്പിൽ ഭർത്താവ് ഭരതന്റെ അടുത്തായാണ് ലളിതയ്ക്ക് അന്ത്യവിശ്രമം. മകൻ സിദ്ധാർഥ് ഭരത് ചിതയ്ക്ക് തിരികൊളുത്തി. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ. അഞ്ചുപതിറ്റാണ്ടായി മലയാളിയെ തന്റെ അഭിനയ മുഹൂർത്തങ്ങൾ കൊണ്ട് വിസ്മയിപ്പിച്ച താരത്തിന് അന്ത്യമോപചാരം അർപ്പിക്കാൻ നൂറുകണക്കിന് ആളുകളാണ് എത്തിയത്.പഴയ തലമുറയ്ക്കും പുതുതലമുറയ്ക്കും നെഞ്ചിലേറ്റാൻ ഒരുപിടി കഥാപാത്രങ്ങൾ സമ്മാനിച്ച ലളിത മലയാള സിനിമയിലെ നിർണായക സാന്നിധ്യമായിരുന്നു.അഭിനയിക്കുകയായിരുന്നില്ല ലളിത, കാമുകിയും സഹോദരിയും അമ്മയുമൊക്കെയായി ജീവിക്കുകയായിരുന്നു അവർ.
കരൾരോഗം കാരണം ദീർഘനാളായി ചികിത്സയിലായിരുന്ന കെ.പി.എ.സി ലളിത എറണാകുളം തൃപ്പുണിത്തുറയിലെ വീട്ടിൽ ചൊവ്വാഴ്ച രാത്രി പത്തേമുക്കാലോടെയാണ് അന്തരിച്ചത്. സിനമയിലെ സഹപ്രവർത്തകർ ഓരോരുത്തരായി രാത്രി കെ പി എസ് ഇ ലളിതയുടെ വീട്ടിലും രാവിലെ ലായം ഓഡിറ്റോറിയത്തിലും എത്തി. നടന്മാരായ മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ, ദിലീപ്, കാവ്യ മാധവൻ, മഞ്ജു പിള്ള, ടിനി ടോം, ബാബുരാജ്,.തുടങ്ങിയവർ ഇന്നലെത്തന്നെ വീട്ടിലെത്തി അന്ത്യാഞ്ജലിയർപ്പിച്ചു. പ്രിഥ്വിരാജ്, മനേജ്.കെ ജയൻ ജയസൂര്യ മല്ലികാസുകുമാരൻ തുടങ്ങിയവരെല്ലാം ഓഡിറ്റോറയത്തിൽ എത്തി. വടക്കാഞ്ചേരിയിൽ രണ്ടു സ്ഥലത്താണ് പൊതു ദർശനം നടന്നത്. മുൻസിപ്പൽ ഹാളിലും വടക്കാഞ്ചേരിയിലെ വീട്ടിലും പൊതുദർശനത്തിന് വെച്ചു. തൃശ്ശൂരിൽ ഇന്നസെന്റ് ഇടവേളബാബു ഉടപെടെ ഉള്ളവർ എത്തിയിരുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London