ഏവരുടേയും പ്രിയപ്പെട്ട ലളിതചേച്ചിയുടെ അപ്രതീക്ഷ വിടവാങ്ങലിന്റെ ഞെട്ടലിലാണ് മലയാള സിനിമ ലോകം. കെ.പി.എ.സി ലളിതയുടെ വിയോഗ വാർത്തയറിഞ്ഞ് സിനിമ മേഖലയിലെ നിരവധി പേരാണ് അർധരാത്രി തന്നെ ആദരാഞ്ജലി അർപ്പിക്കാനായി എത്തിയത്.നിരവധി സീരിയലിലും സിനിമയിലും അമ്മയും മരുമകളുമായി വേഷമിട്ട മഞ്ജുപിള്ള മരണവിവരം അറിഞ്ഞ ഉടനെ തൃപ്പുണിത്തുറയിലെ ഫ്ളാറ്റിലേക്കെത്തിയിരുന്നു. അമ്മയെയാണ് നഷ്ടമായതെന്ന് മഞ്ജുപിള്ള പറഞ്ഞു. നടൻ മോഹൻലാൽ, ദിലീപ്, കാവ്യമാധവൻ, ടിനിടോം, രചന നാരായണൻ കുട്ടി, സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ തുടങ്ങിയവരെല്ലാം അർധ രാത്രി തന്നെ കെ.പി.എ.സി ലളിതയുടെ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. അഞ്ചുപതിറ്റാണ്ടായി മലയാള സിനിമയിൽ സജീവമായിരുന്ന കെ.പി.എ.സി ലളിത എറണാകുളം തൃപ്പുണിത്തുറയിലെ വീട്ടിൽ ചൊവ്വാഴ്ച രാത്രി പത്തേമുക്കാലോടെയാണ് അന്തരിച്ചത്. മലയാള സിനിമക്കും മലയാളികൾക്കും വലിയ നഷ്ടമാണ് കെ.പി.എ.സി ലളിതയുടെ വിയോഗമെന്ന് സംവിധായകൻ കമൽ അനുസ്മരിച്ചു. പുരസ്കാരങ്ങൾക്കപ്പുറം മലയാളി ഹൃദയങ്ങളിൽ അവരുടെ ഓരോ കഥാപാത്രങ്ങളും സ്ഥാനം പിടിച്ചു. മലയാളികൾക്ക് കെ.പി.എ.സി ലളിത ജീവിതത്തിന്റെ തന്നെ ഭാഗമായിരുന്നുവെന്നും അദ്ദേഹം ഓർമിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London