മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടിക്കെത്തിയ കോൺഗ്രസ് നേതാവിനെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു. കെ.പി.സി.സി അംഗം സി പി മാത്യുവിനെയാണ് പോലീസ് സുരക്ഷാപ്രശ്നം പറഞ്ഞ് അറസ്റ്റ് ചെയ്തത്.
മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിൻറെ ഭാഗമായി ഇടുക്കി തൊടുപുഴയിൽ നടന്ന പരിപാടിക്കിടെയാണ് നാടകീയ സംഭവങ്ങൾ. പട്ടയ പ്രശ്നങ്ങൾ ഉൾപ്പടെ ഇടുക്കിയിലെ ജനങ്ങളുടെ പരാതി അറിയിക്കാനാണ് താൻ മുഖ്യമന്ത്രിയെ കാണാൻ എത്തിയതെന്ന് മാത്യു മാധ്യമങ്ങളോട് പറഞ്ഞു. സരിതയുടെ സാരിത്തുമ്പിലാണ് ഇടതു സർക്കാരെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London