കെ വി തോമസ് കോൺഗ്രസിനെ ഒറ്റിക്കൊടുത്തെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കെ വി തോമസിന് അജണ്ടയുണ്ടെന്നും ഇടതുപക്ഷവുമായി വർഷങ്ങളായി കെ വി തോമസിന് ധാരണയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. അച്ചടക്ക സമിതി കെ വി തോമസിനെതിരെ സ്വീകരിക്കുന്ന നടപടി അംഗീകരിക്കും. കെ വി തോമസിന്റെ സാമ്പത്തിക സ്രോതസിൽ സംശയമുണ്ടെന്നും കെ സുധാകരൻ പറഞ്ഞു. തന്നെ കോൺഗ്രസിൽ നിന്ന് ചവിട്ടിപ്പുറത്താക്കാൻ കഴിയില്ലെന്ന് കെവി തോമസ് വിവാദങ്ങളോട് പ്രതികരിച്ചിരുന്നു. ഓട് പൊളിച്ചുവന്ന ആളല്ല താൻ. അവസാന ശ്വാസംവരെ കോൺഗ്രസുകാരനായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി വിലക്ക് ലംഘിച്ച് സിപിഐഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്ത കെ.വി തോമസിനെതിരെ നടപടി സ്വീകരിക്കാൻ അച്ചടക്ക സമിതി യോഗം ചേരുന്നതിന് മുന്നോടിയാണ് പ്രതികരണം.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London