മലപ്പുറം:കോവിഡ് കാലത്ത് തൊഴിൽ ഇല്ലാതെ കഷ്ടപെടുന്ന കലാകാരന്മാരെ സർക്കാർ സംരക്ഷികണമെന്ന് ആവശ്യപെട്ടുകൊണ്ട് കളക്ടറേറ്റിന് മുന്നിൽ സെപ്റ്റംബർ 30 ന് ധർണ്ണ നടത്താൻ കെപിസിസി സംസ്കാരസാഹിതി മലപ്പുറം ജില്ല കമ്മിറ്റിയോഗം തീരുമാനിച്ചു.ജില്ല ചെയർമാൻ സമദ് മങ്കട അധ്യക്ഷതവഹിച്ച യോഗം സംസ്ഥാനചെയർമാൻ ആര്യാടൻ ഷൗക്കത് ഉൽഘാടനം ചെയ്തു സംസ്ഥാന ജനറൽ കൺവീനർ NV പ്രദീപ് കുമാർ,സംസ്ഥാനജനറൽസെക്രട്ടറി പ്രണവം പ്രസാദ്,ജില്ലാ കൺവീനർ ഡോ ഗോവിന്ദൻ നമ്പൂതിരി,ജില്ലാ ഭാരവഹികളായ കൃഷ്ണൻ വള്ളിക്കുന്ന്,ഷാജി കട്ടുപാറ,അബുബക്കർമാസ്റ്റർ,നിയോജക മണ്ഡലം ചെയർമാൻ മാരായ ടിപി ശബരീഷ് കുമാർ,ഗോപാലകൃഷ്ണൻ തിരൂർ,സലാം പടിക്കൽ,സിപി ഷീബ പെരിന്തൽമണ്ണ,മനോജ് മാസ്റ്റർ തിരൂർ,ബാബു വർഗീസ് നിലമ്പുർ,ഷാനവാസ് പുൽപ്പറ്റ,സത്യൻ പുളിക്കൽ,ബാലസുബ്രഹ്മണ്യൻ മാസ്റ്റർ,പ്രദീപ് മാസ്റ്റർ താനൂർഎന്നിവർ പങ്കെടുത്തു.കലാകാരന്മാരുടെ കണ്ണീർകാലം എന്ന പേരിൽ നടക്കുന്ന ധർണ്ണ വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു.
© 2019 IBC Live. Developed By Web Designer London