ക്ഷേമനിധി ബോര്‍ഡ് നിര്‍ത്തലാക്കിയത് ആഭരണമുതലാളിമാരെ സഹായിക്കാന്‍ എന്ന് കെപിസിസി ഉപധ്യഷന് ടി.ശരത്ത് ചന്ദ്രപ്രസാദ്. കെപിസിസി ഒബിസി വിഭാഗത്തിന്റെ നേത്യത്വത്തില്‍ പി.എം.ജി തൊഴില്‍ ഭവനുമുന്നില്‍ ‘പൊന്നുരുക്കി സമരം’ഉത്ഘടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഭരണ നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സ്വതന്ത്രമായി നിലനിര്‍ത്തണമെന്നും, പരമ്പരാഗത തൊഴില്‍മേഖലകളെ തകര്‍ക്കരുതെന്നും ആവശ്യപ്പെട്ടു. സംസ്ഥാന ചെയര്മാന് അഡ്വ.സുമേഷ്അച്യുതന് അധ്യക്ഷത വഹിച്ചും. കെ.പി.സി.സി.ഒ .ബി.സി ഡിപ്പാര്‍ട്ട്മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ സതിഷ് വിമലന്, എന്‍. രാജേന്ദ്രബാബു, രാജേഷ് സഹദേവന്,ആര്. അജിരാജകുമാര്‍, ജവഹര്‍ ബാലജനമഞ് ചെയര്മാന് ജി.വി ഹരി. ജില്ലാ ചെയര്മാന് ഷാജി ദാസ്, കൊല്ലം ജില്ല ചെയര്മാന് ഷേണജി തുടങ്ങിയവര്‍ പങ്കെടുത്തു.
പരമ്പരാഗത തൊഴില്‍ മേഖലകളെ തകര്‍ക്കുകയെന്ന സര്‍ക്കാരുകളുടെ ലക്ഷ്യത്തിന്റെ അവസാനത്തെ ഉദാഹരണമാണ് ആഭരണ നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സമാനസ്വഭാവമില്ലാത്ത ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ക്ഷേമനിധിയില്‍ ലയിപ്പിക്കുന്നതെന്ന് കെപിസിസി ഒബിസി ഡിപാര്‍ട്മെന്റ്. പ്രത്യേക പരിഗണന ലഭിക്കേണ്ട പിന്നാക്ക വിഭാഗത്തില്‍പെട്ട പരമ്പരാഗതമായി ആഭരണ നിര്‍മ്മാണ പ്രവൃത്തി ചെയ്യുന്ന ലക്ഷക്കണക്കിന് തൊഴിലാളികളെ ആ സംരക്ഷണവലയത്തില്‍ നിന്ന് പുറത്താക്കുന്നത് നീതികരിക്കാന്‍ കഴിയില്ലെന്നും വിദ്യാഭ്യാസപരമായും, സാമ്പത്തികപരമായും പിന്നോക്കം നില്ക്കുന്ന സമുദായങ്ങളാണ് പരമ്പരാഗത തൊഴില്‍ മേഖലയിലെ ഭൂരിപക്ഷം പേരും. പരമ്പരാഗത തൊഴില്‍ മേഖലകളെ തകര്‍ക്കുക എന്നു പറഞ്ഞാല്‍ പിന്നോക്ക വിഭാഗക്കാരോടുള്ള യുദ്ധപ്രഖ്യാപനമാണ്. വിശ്വകര്‍മ്മ സമുദായത്തെ പരമ്പരാഗത തൊഴിലാളികളായി അംഗീകരിക്കുകയും ആ ഉത്തരവില്‍ തന്നെ ഇത് ക്രീമിലെയര്‍ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ക്ക് ബാധകമല്ല എന്ന വിചിത്രമായ ഉത്തരവ് നിലനില്‍ക്കുകയാണ്. പരമ്പരാഗത തൊഴിലാളിയെ വ്യവസായ തൊഴിലാളിയായി മാറ്റി പ്രത്യേക പരിഗണക്കു പുറത്താക്കാനുള്ള വ്യഗ്രത മുതലാളിത്ത സമീപനമാണ്. ഒരുഇടതുപക്ഷ സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നതല്ല.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London