കെഎസ്ഇബിയിൽ പോര് കനക്കുന്നതിനിടെ ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സുരേഷ് കുമാറിനെതിരെ വിമർശനവുമായി കെഎസ്ഇബി ചെയർമാൻ. മാടമ്പിത്തരം കുടുംബത്ത് വച്ച് മര്യാദയോടെ തൊഴിലിടത്ത് വരണമെന്നാണ് ഡോ. ബി അശോകിന്റെ വിമർശനം. രാഷ്ട്രീയ വാരികയിലെ പുതിയ ലക്കത്തിലാണ് സുരേഷ് കുമാറിനെതിരായ വിമർശനം. ചെയർമാനെ ഭരിക്കുന്ന തരത്തിലാണ് അസോസിയേഷന്റെ പ്രസിഡന്റ് അടക്കമുള്ളവരുടെ പ്രവൃത്തികൾ. മന്ത്രിതലത്തിൽ കെഎസ്ഇബിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് ചെയർമാന്റെ പ്രസ്താവന. ധിക്കാരം പറഞ്ഞാൽ അവിടെയിരിക്കെടാ എന്ന് ഏത് ഉദ്യോഗസ്ഥനോടും പറയും. വൈദ്യുമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ചുമതല സർക്കാരിലെ അത്രകണ്ട് സുപ്രധാന ചുമതലയല്ലെന്നും കെഎസ്ഇബി ചെയർമാൻ പ്രസിഡന്റിന് നേരെ വിമർശനമുന്നയിച്ചു. കേന്ദ്രമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി താൻ ജോലി ചെയ്തിട്ടുണ്ടെന്നും ബി അശോക് കുമാർ പറഞ്ഞു. അഴിമതി എന്നൊക്കെ പറഞ്ഞ് ചെപ്പടി വിദ്യ എടുക്കേണ്ടെന്നും അത് മാടമ്പിമാർ കയ്യിൽ തന്നെ വെച്ചാൽ മതിയെന്നും അശോക് കുമാർ പറഞ്ഞു. മാടമ്പി സ്വഭാവവും ഭോഷത്തരവും അനുവദിക്കില്ല എന്നും ബി അശോക് കുമാർ രൂക്ഷവിമർശനമുന്നയിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London