ആലുവയിൽ നിന്ന് കെഎസ്ആർടിസി ബസ് മോഷണം പോയി. ആലുവയിൽ നിന്ന് കോഴിക്കോടേക്ക് സർവീസ് നടത്തേണ്ട ബസാണ് മോഷണം പോയത്. മെക്കാനിക്കിന്റെ വേഷം ധരിച്ചെത്തിയ മോഷ്ടാവാണ് ഫാസ്റ്റ് പാസഞ്ചർ ബസ് മോഷ്ടിച്ചത്. മോഷ്ടാവിനെ എറണാകുളം നോർത്ത് പൊലീസ് പിടികൂടി. രാവിലെ 8.10ഓടെയാണ് സംഭവം. ചില സാങ്കേതിക പ്രശ്നങ്ങളെത്തുടർന്ന് ബസ് മെക്കാനിക്കൽ ഡിപ്പോയിൽ കിടക്കവേയാണ് മെക്കാനിക്കിന്റെ വേഷം ധരിച്ചെത്തിയ മോഷ്ടാവ് ബസ് കടത്തിയത്.
ബസ് പുറത്തേക്ക് കൊണ്ടുപോകുന്നത് കണ്ട് സംശയം തോന്നിയ സെക്യൂരിറ്റി ജീവനക്കാരനാണ് മോഷണം തിരിച്ചറിയുന്നത്. ഉടൻ തന്നെ ജീവനക്കാർ ബസിനെ പിന്തുടർന്നു. എന്നാൽ പിന്നിൽ ആളുണ്ടെന്നറിഞ്ഞ മോഷ്ടാവ് വാഹനം അതിവേഗത്തിൽ ഓടിക്കുകയും ബസ് നിരവധി വാഹനങ്ങളിൽ തട്ടി ചെറിയ ചില അപകടങ്ങളുണ്ടാക്കുകയും ചെയ്തു. പിന്നീട് പൊലീസ് കണ്ടട്രോൾ റൂമുകൾ ഏകോപിപ്പിച്ച് ബസിന്റെ ലൊക്കേഷൻ മനസിലാക്കിയാണ് കലൂരിൽ വച്ച് നോർത്ത് പൊലീസ് മോഷ്ടാവിനെ കുടുക്കിയത്. പൊലീസ് നിലവിൽ ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London