കെഎസ്ആര്‍ടിസിയുടെ ഇലക്ട്രിക് ബസുകള്‍ വന്‍ നഷ്ടത്തില്‍. 8 ഇലക്ട്രിക് ബസുകളാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. ഒരു ബസിന് 7,146 രൂപ നഷ്ടത്തിലാണ് പ്രതിദിനം സര്‍വീസ് ഓപ്പറേറ്റ് ചെയ്യുന്നത്. ഉദ്യോഗസ്ഥരുടെ അനാസ്ഥയും, കരാറിലെ പാളിച്ചകളുമാണ് കെഎസ്ആര്‍ടിസിക്ക് ബാധ്യതയായത്. എസി ഇലക്ട്രിക് ബസുകളുടെ നഷ്ടം വര്‍ധിച്ചതോടെ ബസുകളിലെ എസി മാറ്റി സര്‍വീസ് നടത്താന്‍ കരാറെടുത്ത കമ്പനിക്ക് കെഎസ്ആര്‍ടിസി എംഡി നിര്‍ദേശം നല്കി. രണ്ടു ബസുകളുടെ എസി മാറ്റി സര്‍വീസ് ആരംഭിച്ചു. കെഎസ്ആര്‍ടിസിക്ക് ഒരു ബസില്‍നിന്ന് ലഭിക്കുന്ന ശരാശരി വരുമാനം കിലോമീറ്ററിന് 30 രൂപയാണ്. ഇത് 50 രൂപയായാല്‍ മാത്രമേ നഷ്ടം ഒഴിവാക്കി മുന്നോട്ടു പോകാനാകൂ. ഈ സാഹചര്യത്തില്‍ കിലോമീറ്ററിന് 43 രൂപ നല്കി ബസ് വാടകയ്ക്കെടുക്കുന്നത് നഷ്ടമാണെന്ന് തൊഴിലാളി യൂണിയനുകള്‍ ചൂണ്ടിക്കാട്ടിയെങ്കിലും ചില ഉദ്യോഗസ്ഥരുടെ പിടിവാശിയാണ് കരാര്‍ യാഥാര്‍ഥ്യമാക്കിയത്. നഷ്ടം പെരുകിയപ്പോള്‍ സര്‍വീസ് അവസാനിപ്പിച്ച് എല്ലാ ബസും തിരുവനന്തപുരത്തെത്തിച്ചു. സര്‍വീസ് നടത്തുന്നില്ലെങ്കിലും കമ്പനിക്ക് വാടക നല്കി വരുന്നത് ശ്രദ്ധയില്പെട്ടതിനെത്തുര്ന്നാണ് എംഡി കരാര്‍ കമ്പനിയോട് വിശദീകരണം ആവശ്യപ്പെട്ടത്. മൈലേജ് കുറയുമെന്നതിനാല്‍ എസി ഒഴിവാക്കാനും ആവശ്യപ്പെട്ടു.
© 2019 IBC Live. Developed By Web Designer London