കെഎസ്ആർടിസിയിലെ പ്രതിപക്ഷ തൊഴിലാളി യൂണിയനുകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ പണിമുടക്കിന് തുടക്കമായി. ഭൂരിഭാഗം ബസ് സർവീസുകളും മുടങ്ങിയതോടെ യാത്രക്കാർ ദുരിതത്തിലായി.
ശമ്പളപരിഷ്കരണം നടപ്പാക്കുക, ദീർഘദൂര സർവീസുകൾ സ്വിഫ്റ്റ് എന്ന കമ്പനിക്ക് നൽകാനുള്ള തീരുമാനം ഉപേക്ഷിക്കുക എന്നി ആവശ്വങ്ങൾ ഉന്നയിച്ച് ടിഡിഎഫും ബിഎംഎസുമാണ് പണിമുടക്കുന്നത്.
ദീർഘദൂര സർവീസുകൾ ഉൾപ്പെടെ മുടങ്ങിയിട്ടുണ്ട്. പണിമുടക്കിനെ തുടർന്ന് കേരള സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും നാളത്തേക്ക് മാറ്റിവച്ചു. അങ്കമാലി ഡിപ്പോയിൽ ജോലിക്കെത്തിയ ജീവനക്കാരെ പ്രതിപക്ഷ സംഘടനകൾ തടഞ്ഞു. സിഐടിയു – ബിഎംഎസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. മൂന്ന് സിഐടിയു പ്രവർത്തകർക്ക് പരുക്കേറ്റു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London