കലാ കായിക സാംസ്കാരിക വിജ്ഞാന മേഖലയിൽ പുതുവഴി വെട്ടിതെളിയിച്ചു കൊണ്ട് എടപ്പാൾ അങ്ങാടിയിൽ, അങ്ങാടി സാംസ്കാരിക കേന്ദ്രം (ASK )ഞായറാഴ്ച വിദ്യാഭ്യാസമന്ത്രി ഡോ.കെ ടി ജലീൽ ഉദ്ഘാടനം ചെയ്തു. കേന്ദ്രത്തിന്റെ കീഴിൽ 2000 ത്തോളം പുസ്തകങ്ങളുള്ള ലൈബ്രറിയുടെ ഉത്ഘാടനം, ഡോ. ചാത്തനാത്ത് അച്യുതനുണ്ണിയും ആസ്ക് – സ്പോർട്സ് വിംഗിന്റെ ഉദ്ഘാടനം, ഇന്ത്യൻ ഫുട്ബോൾ താരം മുഹമ്മദ് റാഫിയും, ആസ്ക് – ആർട്സ് വിംഗിന്റെ ഉത്ഘാടനം ഇ ജയകൃഷ്ണനുമാണ് നിർവഹിച്ചത്.
ആസ്ക് പ്രസിഡന്റ് ശ്രീ റഫീഖ് എടപ്പാൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആസ്ക് ഓവർസീസ് കമ്മിറ്റി പ്രസിഡന്റ്, ശ്രീ അക്ബർ പാറമ്മൽ സ്വാഗതവും ആസ്ക് സെക്രട്ടറി ശ്രീ ശംസുദ്ധീൻ പി.വി. നന്ദിയും പറഞ്ഞു.
ഉദ്ഘാടനച്ചടങ്ങുകൾക്ക് ശേഷം നടന്ന ഗാനമേളയിൽ എടപ്പാൾ വിശ്വൻ, എടപ്പാൾ ബാപ്പു, കാദർ ഷാ, കോയാസ്, ശശികുമാർ, രമ്യ, തുടങ്ങിയ എടപ്പാളിന്റെ നാദവിസ്മയങ്ങൾ ഒരേവേദിയിൽ അണിനിരന്നത് കാണികൾക്ക് കൗതുകക്കാഴ്ചയായി. ഒപ്പം, അവതാരകയായി വന്ന റിസ്ലാന നാസറും ബാലഗായകൻ ഇമ്രാൻ ഗഫൂറും ജനങ്ങളെ ഏറെ ആകർഷിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London