എടപ്പാൾ : കള്ളക്കടത്ത് വിഷയത്തിൽ എൻഫോഴ്സ്മെന്റ് ഡയറകടർ ചോദ്യചെയ്ത സാഹചര്യത്തിൽ മന്ത്രി പദത്തിൽ തുടരാൻ ധാർമിക അവകാശമില്ല രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ബി ജെ പി ആവശ്യപ്പെട്ടു. മന്ത്രി കെ. ടി ജലീലിന്റെ രാജി ആവശ്യപ്പെടുന്നതിനു പകരം മുഖ്യമന്ത്രി സംരക്ഷിക്കുന്ന കാര്യത്തിൽ ദുരൂഹത ഏറി വരുകയാണെന്നും പിണറായി വിജയൻ ഇതിന് മറുപടി പറയണമെന്ന് ഉദ്ഘാടനം നിർവ്വഹിച്ച സംസ്ഥാന സമിതി അംഗം വി.ടി ജയപ്രകാശൻ മാസ്റ്റർ പറഞ്ഞു.
ജില്ലാ ജനറൽ സെക്രട്ടറി രാജീവ് കല്ലംമുക്ക്, പഞ്ചായത്ത് കമ്മറ്റി പ്രസിഡൻറ് ഇ.ശിവകുമാർ, ജനറൽ സെക്രട്ടറി സുരേഷ് അയിലക്കാട്, കെ.പി രവീന്ദ്രൻ ഗിരിഷ് KT, വി.പി വിദ്യാധരൻ, ശരത് ടി.വി., വിവേകാനന്ദൻ കോലത്ത്, ജിജിത്ത് പയ്യങ്ങാട്ടിൽ, അതിന്ദ്രൻ, സുമേഷ് കല്ലൂര്‍, ശ്യാം പ്രസാദ് ടി.വി. തുടങ്ങിയവർ പ്രസംഗിച്ചു.
© 2019 IBC Live. Developed By Web Designer London