ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും മുന്‍ മിസോറം ഗവര്‍ണറുമായ കുമ്മനം രാജശേഖരനെതിരെ സാമ്പത്തിക തട്ടിപ്പ് കേസ്. കുമ്മനം രാജശേഖരന് അടക്കമുള്ളവര്‍ക്കെതിരെ ഇന്നലെയാണ് ആറന്മുള പൊലീസ് സ്റ്റേഷനില്‍ സി ആര് ഹരികൃഷ്ണന് എന്നയാള്‍ പരാതി നല്‍കിയത്. 28.75 ലക്ഷം രൂപ തട്ടിച്ചെന്നാണ് ഇയാളുടെ ആരോപണം. പേപ്പര്‍ കോട്ടണ്‍ മിക്സ് എന്ന കമ്പനിയില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞാണ് പണം തട്ടിച്ചെന്നാണ് പരാതി. പതുതാതി തുടങ്ങുന്ന പ്ലാസ്റ്റിക് രഹിത കോട്ടണ്‍ മിക്സ് ബാനര്‍ നിര്‍മിക്കുന്ന കമ്പനിയില്‍ പാര്‍ട്നര്‍ഷിപ്പ് നല്‍കാമെന്നായിരുന്നു വാഗ്ദാനമെന്ന് പരാതതിയില്‍ പറയുന്നു. കുമ്മനം രാജശേഖരനും അദ്ദേഹത്തിന്റെ പിഎയായിരുന്നു പ്രവീണും ഉള്‍പ്പെടെ പത്തു പേര്‍ക്കെതിരെയാണ് പരാതി. കേസില്‍ കുമ്മനം നാലാം പ്രതിയാണ്. പ്രവീണാണ് കേസിലെ മുഖ്യപ്രതി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London