വരുന്ന നിയസഭ തെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി മത്സരിക്കുമെന്നുറപ്പായതോടെ മത്സരിക്കുന്ന മണ്ഡലത്തെക്കുറിച്ചും ചർച്ചകൾ സജീവമാണ്. ലോക്സഭാംഗത്വം രാജിവെക്കുമ്പോൾ ഉപതെരഞ്ഞെടുപ്പിൽ ആര് മത്സരിക്കും എന്നതും പ്രധാനചോദ്യമായി അവശേഷിക്കുന്നു. അതെ സമയം ലീഗ് പ്രഖ്യാപനത്തിൽ അണികൾക്കിടയിൽ തന്നെ വലിയ അമർഷമുണ്ട്. പാണക്കാട് കുടുംബത്തിൽ നിന്നടക്കം വിയോജിപ്പുയർന്നു. ഈ പ്രതിസന്ധി കൂടി തെരഞ്ഞെടുപ്പിനു മുമ്പ് മുസ്ലിം ലീഗിന് പരിഹരിക്കേണ്ടി വരും.
സ്വന്തം തട്ടകമായ വേങ്ങരയിൽ തന്നെ മത്സരിക്കാനാണ് പികെ കുഞ്ഞാലിക്കുട്ടി ക്യാമ്പിൻറെ ആലോചനയെങ്കിലും സീറ്റ് വിഭജനവും സ്ഥാനാർത്ഥി നിർണയവും അനുസരിച്ച് തന്ത്രപരമായി മലപ്പുറത്തേക്ക് മാറാനും സാധ്യതയുണ്ട്.
മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദിന് ഇത്തവണ പാർലമെൻററി പ്രാതിനിത്യം നൽകണമെന്ന ധാരണ നേരത്തെ തന്നെ പാർട്ടിയിലുണ്ട്. അടുത്ത വർഷം കാലാവധി അവസാനിക്കുന്ന രാജ്യസഭാംഗം പി.വി അബ്ദുൽവഹാബിൻറെ ഒഴിവിലേക്കാണ് കെ.പി.എ മജീദിന് പാർട്ടി പ്രഥമ പരിഗണന നൽകുന്നത്. അങ്ങനെയെങ്കിൽ വേങ്ങരയിൽ കുഞ്ഞാലിക്കുട്ടി തന്നെ മത്സരിക്കും.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London