കല്പറ്റ: വയനാട്ടിലും അമേത്തിയിലും പ്രചാരണത്തിനെത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ധൈര്യമുണ്ടോയെന്ന് കോണ്‍ഗ്രസ് വക്താവും ചലച്ചിത്ര താരവുമായ ഖുശ്ബു. വയനാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു ഖുഷ്ബു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ച ഖുഷ്ബു നരേന്ദ്ര മോദിയെ തെരഞ്ഞെടുത്തത് ഇന്ത്യക്കാര്‍ക്ക് പറ്റിയ തെറ്റായിരുന്നെന്നും അത് തിരുത്താനുള്ള സമയമാണ് ഈ തെരഞ്ഞെടുപ്പെന്നും പറഞ്ഞു. ശബരിമല വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുടെ നിലപാടിനൊപ്പമാണ് താനെന്നും ഖുശ്ബു വ്യക്തമാക്കി. ലിംഗസമത്വത്തെ സ്വാഗതം ചെയ്യുന്ന സുപ്രീംകോടതി വിധി അംഗീകരിക്കുന്നുവെങ്കിലും നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരങ്ങള്‍ മാറ്റാന്‍ സമയമെടുക്കുമെന്നും ഖുശ്ബു പറഞ്ഞു. മാനന്തവാടിയിലെ കുഞ്ഞോത്ത് നടന്ന തെരഞ്ഞെടുപ്പ് യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഖുശ്ബു. പൊതുയോഗത്തിന് ശേഷം ഇരുപത് മിനിറ്റോളം റോഡ് ഷോ നടത്തിയ ഖുശ്ബുവിന്റെ 20 കിലോമീറ്ററോളം നീണ്ട റോഡ്ഷോ കാണാന്‍ നിരവധി പേരെത്തി. പനമരത്താണ് റോഡ് ഷോ അവസാനിച്ചത് ഇന്നും ഖുശ്ബു മണ്ഡലത്തില്‍ പ്രചാരണം തുടരും.
© 2019 IBC Live. Developed By Web Designer London