ലഡാഖില്‍ വീണ്ടും ഭൂചലനം. റിക്ടര്‍ സ്കെയില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് വ്യാഴാഴ്ച ഉച്ചയോടെ രേഖപ്പെടുത്തിയത്. നാഷണല്‍ സെന്‍ട്രല്‍ ഫോര്‍ സീസ്മോളജിയാണ് ലഡാഖില്‍ ഭൂചലനം ഉണ്ടായെന്ന വാര്‍ത്ത സ്ഥിരീകരിച്ചത്. ഉച്ചയ്ക്ക് 1.11 ഓടെയായിരുന്നു ഭൂചലനം. കാര്‍ഗിലില്‍ നിന്ന് 119 കിലോമീറ്റര്‍ വടക്ക്-വടക്കുപടിഞ്ഞാറായി 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. എന്‍സിഎസ് വ്യക്തമാക്കി. ആരുടെയും ജീവനോ സ്വത്തിനോ അപായമുണ്ടായതായി റിപ്പോര്‍ട്ടുകളില്ല. കഴിഞ്ഞയാഴ്ചയും സമാനമായ ഭൂചലനം ലഡാഖില്‍ അനുഭവപ്പെട്ടിരുന്നു. ജൂണ്‍ 26ന് രാത്രി 8.15 ഓടയെയായിരുന്നു റിക്ടര്‍ സ്കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ലഡാക്കില്‍ 25 കിലോ മീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്നായിരുന്നു എന്‍സിഎസ് അന്ന് വ്യക്തമാക്കിയത്. ഹിമാലയന്‍ പ്രദേശത്ത് ഭൂകമ്പ സാധ്യത കൂടുതലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
© 2019 IBC Live. Developed By Web Designer London