ഡല്‍ഹി: ബി.എസ്.പി അധ്യക്ഷ മായാവതിയുടെ സഹോദരന് ആനന്ദ് കുമാറിന്റേയും ഭാര്യയുടേയും 400 കോടിയോളം വരുന്ന ഭൂസ്വത്ത് ആദായ നികുതി വകുപ്പ് കണ്ടുകെട്ടി.ബിനാമി ഇടപാടുകള്‍ നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. 400 കോടി രൂപ വിലമതിക്കുന്ന ഏഴ് ഏക്കര്‍ ഭൂമിയാണ് ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയത്. അടുത്തകാലത്തായിരുന്നു ആനന്ദിനെ ബി.എസ്.പിയുടെ ഉപാധ്യക്ഷനായി തെരഞ്ഞെടുത്തത്. ബിനാമി സ്വത്ത് കൈമാറ്റങ്ങള്‍ തടയുന്ന 1988ലെ നിയമപ്രകാരമാണ് നടപടി.മുന്‍പ് ആനന്ദ് നായിഡ അതോറിറ്റിയില്‍ ക്ലര്‍ക്കായി ജോലിചെയ്തിരുന്നു.തുടര്‍ന്ന് മായാവതി സര്‍ക്കാര്‍ 2007 ല്‍ അധികാരത്തില്‍ വന്ന ശേഷം ഇദ്ധേഹം 49 ഓളം കമ്പനികള്‍ നടത്തിയിരുന്നു.ഇതിനെത്തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ആസ്തി 2014 ആയപ്പോഴേക്കും 1316 കോടി രൂപയായി ഉയര്‍ന്നിരുന്നു.
© 2019 IBC Live. Developed By Web Designer London