പിണറായി സർക്കാരിൻ്റെ അവസാന ബജറ്റ് ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. ബജറ്റിൽ അഭ്യസ്തവിദ്യരായ വീട്ടമ്മമാർക്ക് പ്രതീക്ഷ വെക്കാം എന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക് വ്യക്തമാക്കി. കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്തി കെഎസ്ആർടിസി ബസ് സ്റ്റാൻഡുകൾ നവീകരിക്കാനും ഷോപ്പിംഗ് കോംപ്ലക്സ് പണിയാനും ആലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. റബ്ബറിൻ്റെ താങ്ങുവില വർധിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞിട്ടുണ്ട്. 250 രൂപ താങ്ങുവില നൽകാൻ കഴിയുമോ എന്ന ചോദ്യത്തിന് അതിനു കഴിയില്ല എന്നും എത്ര വർധിപ്പിക്കുമെന്നത് ബജറ്റിൽ ഉണ്ടാവുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അഭ്യസ്തവിദ്യരായ വീട്ടമ്മമാർക്ക് പ്രതീക്ഷ വെക്കാം. വലിയ പ്രഖ്യാപനങ്ങൾ ഉണ്ടാവും. കിഫ്ബി പോലെ തൊഴിലവസരങ്ങൾക്കുള്ള വലിയ അവസരങ്ങളുണ്ടാവും. ബജറ്റ് പ്രസംഗം 3 മണിക്കൂർ എങ്കിലും ഉണ്ടാവും. കുട്ടികൾ എഴുതിയ 12 കവിതകൾ ബജറ്റിലുണ്ടാവുമെന്നും ധനമന്ത്രി പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London