പത്തനംതിട്ട: സംസ്ഥാനമൊട്ടാകെ തെരഞ്ഞെടുപ്പിൻ്റെ ചൂടിൽ അമരുമ്പോൾ പാർട്ടികളിൽ സ്ഥാനാർത്ഥി നിർണ്ണയും ചില തർക്കങ്ങളുമൊക്കെ സാധരണ സംഭവങ്ങളാണ്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ഒരു സ്ഥാനാർത്ഥിയുണ്ട് പത്തനംതിട്ടയിൽ. പത്തനംതിട്ട ജില്ലയിലെ അരുവാപ്പുലം പഞ്ചായത്തിലെ പതിനൊന്നാം വാർഡ് സ്ഥാനാർത്ഥി രേഷ്മ മറിയത്തെ തെരഞഅഞെടുത്തെങ്കിലും നാമ നിർദ്ദേശ പത്രിക അവസാന നാളിൽ മാത്രമേ സമർപ്പിക്കാൻ കഴിയൂ..
കാരണം എന്താണെന്നല്ലേ.. പത്രിക സമർപ്പിക്കണ്ട അവസാന ദിവസമായ നവംബർ 19 ന് രേഷ്മ യോഗ്യതയുള്ള സ്ഥാനാർത്ഥിയാകും. നവംബർ 18 നാണ് രേഷ്മയ്ക്ക് 21 വയസ് തികയുന്നത്. അങ്ങനെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയുമാകും രേഷ്മ.
എന്നാൽ വർഷങ്ങളായി വിദ്യാത്ഥി യുവജന പ്രസ്ഥാനങ്ങളിലെ സജീവ സാന്നിധ്യമാണ് രേഷ്മ റോയ്. നിലവിൽ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗവുമാണ്. വർഷങ്ങളായി കോൺഗ്രസ് കൈയ്യടക്കി വച്ചിരിക്കുന്ന വാർഡ് തിരിച്ചു പിടിക്കാനുള്ള ദൗത്യം കൂടിയാണ് സിപിഎം രേഷ്മയെ ഏൽപ്പിച്ചിരിക്കുന്നത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London