കോൺഗ്രസ് സീറ്റ് നിഷേധിച്ചതോടെ ലതിക സുഭാഷ് ഏറ്റുമാനൂരിൽ സ്വതന്ത്രയായി മത്സരിച്ചേക്കും. പ്രവർത്തകരുമായി ആലോചിച്ച് നിർണായക തീരുമാനമെടുക്കും. സീറ്റ് നിഷേധിച്ചത് ആരെന്ന് അറിയില്ല. ഇനി കോൺഗ്രസ് ഒരു സീറ്റ് തന്നാലും ഇത്തവണ മത്സരിക്കില്ല. വിളിച്ചപ്പോൾ കെപിസിസി പ്രസിഡൻറ് ഫോൺ പോലും എടുത്തില്ലെന്നും ലതിക സുഭാഷ് പറഞ്ഞു. ഏറ്റുമാനൂർ ഇല്ലെങ്കിലും വൈപ്പിനിൽ മത്സരിക്കാൻ തയ്യാറായിരുന്നുവെന്നും ലതിക സുഭാഷ് പറഞ്ഞു. കെപിസിസി ആസ്ഥാനത്ത് തല മുണ്ഡനം ചെയ്ത് ലതികാ സുഭാഷ് ഇന്നലെ പ്രതിഷേധിച്ചിരുന്നു.
ഇന്നലെ സ്ഥാനാർഥി പ്രഖ്യാപനം നടക്കുമ്പോൾ അവസാനം വരെയും ലതിക സുഭാഷ് ഒരു സീറ്റ് പ്രതീക്ഷിച്ചു. മുല്ലപ്പള്ളി ഓരോ പേരും പ്രഖ്യാപിക്കുമ്പോഴും ടെലിവിഷനിൽ കണ്ണും നട്ട് കാത്തിരുന്നു. അവസാന പ്രതീക്ഷയായ വൈപ്പിനിലെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ കണ്ണ് നിറഞ്ഞു. പിന്നെയും കാത്തിരുന്നു. പ്രഖ്യാപനം പൂർത്തിയായതോടെ സഹപ്രവർത്തകരുമായി കൂടിയാലോചനകൾ. പിന്നീട് മാധ്യമങ്ങൾക്ക് മുന്നിൽ വനിതകളെ അവഗണിച്ചെന്ന അതൃപ്തി വ്യക്തമാക്കി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London