കൊച്ചി: കളമശ്ശേരി മുൻസിപ്പൽ വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് അട്ടിമറി വിജയം. ലീഗിന്റെ സിറ്റിങ് സീറ്റിൽ എൽഡിഎഫ് സ്വതന്ത്രൻ റഫീഖ് മരയ്ക്കാർ വിജയിച്ചു. 64 വോട്ടുകൾക്കാണ് വിജയം. 25 വർഷമായി യുഡിഎഫ് വിജയിച്ചിരുന്ന വാർഡിലാണ് എൽഡിഎഫ് അട്ടിമറി വിജയം നേടിയത്.
സ്ഥാനാർഥികളുടെ മരണത്തെ തുടർന്ന് മാറ്റിവെച്ച ഏഴ് തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകളിലേക്കാണ് ഇന്നലെ തിരഞ്ഞെടുപ്പ് നടന്നത്. ജനുവരി നാലിനായിരുന്നു നാമനിർദ്ദേശ പത്രിക സമർപ്പണം. നാമനിർദ്ദേശ പ്രതികയുടെ സൂക്ഷ്മ പരിശോധന ജനുവരി അഞ്ചിന് നടന്നു. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി ജനുവരി ഏഴിനായിരുന്നു.
കൊല്ലം പന്മന ഗ്രാമപഞ്ചായത്തിലെ പറമ്ബിമുക്ക് (05), ചോല (13), ആലപ്പുഴ ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തിലെ പി.എച്ച്.സി. വാർഡ് (07), എറണാകുളം കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ മുൻസിപ്പൽ വാർഡ് (37), തൃശൂർ കോർപ്പറേഷനിലെ പുല്ലഴി വാർഡ് (47), കോഴിക്കോട് മാവൂർ ഗ്രാമപഞ്ചായത്തിലെ താത്തൂർപൊയ്യിൽ (11), കണ്ണൂർ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി (07)എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London