പ്ലസ് വൺ പ്രവേശനം കുറ്റമറ്റതാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് പ്രതിപക്ഷ നേതാവ് കത്ത് നൽകി. 2021 ലെ പ്ലസ് വൺ പ്രവേശനത്തിൽ സർക്കാർ അവധാനത കാട്ടിയില്ല. ഇത്തവണയും പിഴവുകൾ ആവർത്തിക്കരുതെന്ന് ചൂണ്ടിക്കാട്ടിയാണ് വി ഡി സതീശൻ കത്ത് നൽകിയത്.
ഈ വർഷം എസ്എസ്എൽസി ജയിച്ച മുഴുവൻ കുട്ടികൾക്കും പ്ലസ് വൺ പ്രവേശനം കിട്ടണമെങ്കിൽ സംസ്ഥാനത്ത് 60,650 സീറ്റുകൾ അധികമായി വേണമെന്നത് ഒട്ടേറെ രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും ആശങ്കയായിരിക്കുന്നു. മലബാറിലെ അഞ്ചു ജില്ലകളിൽമാത്രം 60,215 സീറ്റുകളുടെ കുറവാണുള്ളത്. ഇത്തവണ എസ്എസ്എൽസി പാസായത് 4,21,957 പേരാണ്. പക്ഷേ, നിലവിൽ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിലായി ആകെയുള്ളത് 3,61,307 പ്ലസ് വൺ സീറ്റ് മാത്രം.
അതേസമയം പ്ലസ് വൺ പ്രവേശനത്തിൽ ആശങ്ക വേണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞിരുന്നു. എല്ലാവർക്കും ഉപരിപഠനം ഉറപ്പു വരുത്തും. കൂടുതൽ സീറ്റുകൾ അനുവദിക്കും. മലബാർ മേഖലയിൽ പ്ലസ് വൺ സീറ്റുകളുടെ എണ്ണത്തിൽ പ്രതിസന്ധിയുണ്ടെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ ഇത് തുടർപഠനത്തെ ബാധിക്കില്ല. യോഗ്യത നേടിയ മുഴുവൻ കുട്ടികൾക്കും തുടർപഠനത്തിന് അവസരം ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പ് നൽകിയിരുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London