കാസർകോട് കാഞ്ഞങ്ങാട്ട് ലീഗ് – സിപിഎം സംഘർഷം. ഡിവൈഎഫ്ഐ പ്രവർത്തകൻ അബ്ദു റഹ്മാൻ ഔഫ് (32) കുത്തേറ്റ് മരിച്ചു. സംഘർഷത്തിൽ ലീഗ് വാർഡ് സെക്രട്ടറിയായ ഇർഷാദിന് ഗുരുതരമായി പരിക്കേറ്റു.
തദ്ദേശ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നമാണ് കൊലപാതകത്തിലേക്ക് എത്തിയെന്നാണ് വിവരം. കാഞ്ഞങ്ങാട് നഗരസഭയിൽ ഇന്ന് എൽഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചു.
ഇന്നലെ രാത്രി 10.30-ഓടെയാണ് സംഭവം. തദ്ദേശ തെരഞ്ഞെടുപ്പിൻറെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് കലൂരാവി മേഖലയിൽ സംഘർഷം നിലനിന്നിരുന്നു. ഇതിൻറെ തുടർച്ചയായിട്ടാണ് കൊലപാതകമെന്നാണ് സൂചന.
© 2019 IBC Live. Developed By Web Designer London