എംഎസ്എഫിനോട് ലീഗ് നേതൃത്വം കാണിച്ച നീതി ഹരിതയോട് കാണിച്ചില്ലെന്ന് എംഎസ്എഫ് നേതാവ് ഫാത്തിമ തഹലിയ. ഹരിതയ്ക്കെതിരായ നടപടി പാർട്ടി തീരുമാനമാണ്. ഹരിത നേതാക്കൾക്ക് പറയാനുള്ളത് കേൾക്കാതെയാണ് കമ്മിറ്റി മരവിപ്പിച്ചത്. നടപടിയിൽ സ്വാഭാവിക നീതിയുണ്ടായില്ലെന്നും ഹരിതയ്ക്കെതിരായ പരാമർശങ്ങളിൽ വേദനയുണ്ടെന്നും ഫാത്തിമ തഹലിയ മാധ്യമങ്ങളോട് പ്രതികരിച്ചു.
മുസ്ലിം ലീഗ് നേതാക്കളെ ഓരോരുത്തരെയും നേരിട്ട് കണ്ടാണ് ഹരിത പരാതി ബോധ്യപ്പെടുത്തിയത്. പാർട്ടി വേദികളിൽ പറഞ്ഞതിനു ശേഷവും നടപടിയില്ലാതെ വന്നപ്പോഴാണ് വനിതാ കമ്മിഷനെ സമീപിച്ചത്. എംഎസ്എഫ് നേതാക്കൾക്കെതിരെ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഫാത്തിമ തഹലിയ പറഞ്ഞു.
‘എംഎസ്എഫ് എന്ന വിദ്യാർത്ഥി സംഘടന അവരുടെ പാർട്ടിക്ക് ഒരു തലവേദനയായി എന്ന മട്ടിലാണ് പലയിടത്തും വിമർശനങ്ങൾ ഉയരുന്നത്. അങ്ങേയറ്റം വേദനയും പ്രതിഷേധവുമാണ് അറിയിക്കാനുള്ളത്. ക്യാമ്പസിനകത്തും പുറത്തും വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ ഹരിതയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അവരുടെ വക്താവായാണ് ഇപ്പോൾ താൻ സംസാരിക്കുന്നത്. ഹരിത രൂപീകരിച്ചതിന് ശേഷം നിരവധി മാറ്റങ്ങളുണ്ടായിട്ടുണ്ട്. എംഎസ്എഫിന് പോലും പ്രവർത്തനമില്ലാത്ത ക്യാംപസുകളിൽ ഹരിതയാണ് എംഎസ്എഫിനെ നയിക്കുന്നത്. ഇതുപോലെ നിരവധി മാറ്റങ്ങളും നേട്ടങ്ങളും ഉണ്ടാക്കാൻ ഹരിതയ്ക്ക് കഴിഞ്ഞിട്ടുണ്ട്. നിരവധി പെൺകുട്ടികളെ മുഖ്യധാരയിലേക്ക് എത്തിക്കാൻ ഹരിതയിലോ ഓരോ പ്രവർത്തകരും ഇടപെട്ടിട്ടുണ്ട്.
ലീഗിൽ നിന്ന് സ്വാഭാവിക നീതി ലഭിക്കാത്തതതിൽ വിഷമമുണ്ട്. ഇപ്പോഴുണ്ടായിരിക്കുന്ന പ്രശ്നത്തിൽ ഹരിതയിലെ പത്ത് പെൺകുട്ടികളാണ് വനിതാ കമ്മിഷനെ സമീപിച്ചത്. ഇവർ പത്ത് പേരും ഹരിതയിലെ സംസ്ഥാന ഭാരവാഹികളാണ്. അവരാരും പാർട്ടി വേദിയിൽ അല്ലാതെ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പുറത്തുപറഞ്ഞിട്ടില്ല. ഹരിത മരവിപ്പിക്കുംമുൻപ് ആരും വിശദീകരണം ചോദിച്ചില്ല. വിഷയത്തിൽ എംഎസ്എഫിന്റെ സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരെയും മലപ്പുറം ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പിനെതിരെയും ജില്ലാ ജനറൽ സെക്രട്ടറി വി എ വഹാബിനെതിരെയും ഹരിത പരാതി നൽകിയിരുന്നു.
മുസ്ലിം ലീഗിന്റെ സംസ്ഥാന നേതൃത്വത്തിനും എംഎസ്എഫിന്റെ ദേശീയ നേതൃത്വത്തിനുമാണ് ഈ പരാതി നൽകിയത്. എംഎഫ്എഫ് ദേശീയ കമ്മിറ്റി ഈ രണ്ട് കക്ഷികളെയും വിളിച്ച് സംസാരിച്ച് അതിന്റെ റിപ്പോർട്ട് സംസ്ഥാന ലീഗ് നേതൃത്വത്തിന് കൈമാറുകയും ചെയ്തിരുന്നു. എംഎസ്എഫിന്റെ വളർച്ചയിൽ ഹരിത നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്നും ഫാത്തിമ തഹലിയ വ്യക്തമാക്കി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London