നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയ ചർച്ചകളിലേക്ക് ലീഗ് കടക്കുന്നു. മണ്ഡലം കമ്മിറ്റികളുടെ അഭിപ്രായം കേൾക്കാൻ സംസ്ഥാന നേതാക്കൾ കഴിഞ്ഞ തവണ മത്സരിച്ച 24 മണ്ഡലങ്ങളിലും എത്തും. ഈ മാസം 15 -ാം തിയ്യതിക്ക് ശേഷമാണ് എത്തുക. അതിന് മുന്നോടിയായി സംസ്ഥാന ഭാരവാഹികൾ പങ്കെടുക്കുന്ന ജില്ലാതല യോഗങ്ങൾ നാളെ മുതൽ വിളിച്ച് ചേർത്തു. തെരഞ്ഞെടുപ്പിന് മാസങ്ങളുണ്ടെങ്കിലും സ്ഥാനാർഥിയെ തീരുമാനിക്കുന്നതടക്കം വേഗത്തിൽ പൂർത്തിയാക്കുകയാണ് ലീഗ് ലക്ഷ്യം.
അധികമായി ലഭിക്കുന്ന സീറ്റുകൾ ഏതാണെന്ന് വ്യക്തമായതിന് ശേഷം ആ മണ്ഡലങ്ങളിലും സമാന രീതിയിൽ യോഗം വിളിക്കും. മണ്ഡലം കമ്മിറ്റികൾ ഒറ്റ പേരിലെത്തിയാലും മറ്റ് ഘടകങ്ങൾ കൂടി പരിഗണിച്ചതിന് ശേഷമായിരിക്കും നേതൃത്വം സ്ഥാനാർഥിയെ പ്രഖ്യാപിക്കുക. നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കത്തിന്റെ ഭാഗമായി 5, 6, 7, 8, 9 തിയ്യതികളിൽ സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്ന യോഗം ജില്ലാ തലങ്ങളിൽ വിളിച്ചിട്ടുണ്ട്.
ഒരു ജില്ലയിൽ രണ്ട് സംസ്ഥാന നേതാക്കളാണ് യോഗത്തിൽ പങ്കെടുക്കുക. കോഴിക്കോട്, ഇടുക്കി, ആലപ്പുഴ ജില്ലകളിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ് പങ്കെടുക്കും. എംഎൽഎമാരായ എൻ ഷംസുദ്ദീൻ, ആബിദ് ഹുസൈൻ തങ്ങൾ എന്നിവരും മറ്റ് സംസ്ഥാന ഭാരവാഹികളുമാണ് മറ്റ് ജില്ലകളിൽ പങ്കെടുക്കുക.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London