മുൻ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ എറണാകുളത്തെ മുസ്ലിം ലീഗിൽ പടയൊരുക്കം. വരുന്ന തെരഞ്ഞെടുപ്പിൽ ഇബ്രാഹിം കുഞ്ഞിനെ മത്സരിപ്പിക്കരുതെന്ന് പത്ത് ജില്ലാ നേതാക്കൾ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടു. ഇവർ ഇത് ആവശ്യപ്പെട്ട് കൊണ്ട് സംസ്ഥാന നേതൃത്വത്തിന് കത്തയച്ചു.
പാലാരിവട്ടം പാലം വിവാദം ദോഷം ചെയ്തുവെന്നും സ്ഥാനാർത്ഥി നിർണയത്തിൽ വിവാദങ്ങൾ ഒഴിവാക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് അബ്ദുൾ മജീദ് പറഞ്ഞു. അർഹതയും യോഗ്യതയും ഉള്ള നിരവധി സ്ഥാനാർത്ഥികൾ വേറെയുണ്ട് . പാർട്ടിക്കും യുഡിഎഫിനും വിവാദങ്ങൾ ഗുണം ചെയ്യില്ലെന്നാണ് നിലപാട്. സ്ഥാനാർത്ഥിയുടെ വിജയസാധ്യതയ്ക്ക് ഊന്നൽ നൽകണം. കളമശേരിയിൽ ആര് മത്സരിച്ചാലും യുഡിഎഫ് സ്ഥാനാർത്ഥി വിജയിക്കുമെന്നും അബ്ദുൾ മജീദ് വ്യക്തമാക്കി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London