മലപ്പുറം : പൊതുമേഖലാ സ്ഥാപനങ്ങളെ എൽ ഡി എഫ് സർക്കാർ തകർത്തുകൊണ്ടിരിക്കയാണെന്നും തൊഴിലാളികളുടെ എല്ലാ ആനുകൂല്യങ്ങളും നഷ്ടപ്പെടുത്തുകയും സ്ത്രീ തൊഴിലാളികൾക്കുള്ള സൗകര്യങ്ങൾ ഹനിക്കുകയും ചെയ്തുകൊണ്ടിരിക്കയാണെന്നും പി ഉബൈദുള്ള എം എൽ എ പറഞ്ഞു. മലപ്പുറം സ്പിന്നിംഗ് മിൽ എംപ്ലോയീസ് ഓർഗനൈസേഷൻ (എസ്ടിയു) 40-ാം വാർഷിക ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ് ടി യു ദേശീയ പ്രസിഡന്റ് അഡ്വ എം റഹ്മത്തുള്ള മുഖ്യാതിഥിയായിരുന്നു. യൂണിയൻ വർക്കിംഗ് പ്രസിഡന്റ് കെ സെയ്തലവി അധ്യക്ഷത വഹിച്ചു. എസ് ടി യു അഖിലേന്ത്യാ സെക്രട്ടറി ആതവനാട് മുഹമ്മദ് കുട്ടി , ടെക്സ്റ്റെൽ ഫെഡറേഷൻ ജനറൽ സെക്രട്ടറി സിദ്ധീഖ് താനൂർ, എസ് ടി യു മലപ്പുറം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സി എച്ച് യൂസഫ്, എസ് ടി യു മലപ്പുറം മണ്ഡലം കമ്മിറ്റി ട്രഷറർ ഈസ്റ്റേൺ സലീം പ്രസംഗിച്ചു. സെക്രട്ടറി ഹംസ മുല്ലപ്പള്ളി റിപ്പോർട്ട് അവതരിപ്പിച്ചു. മുഹമ്മദ് ഇർഷാദ്, കെ ശിവൻ, കെ ടി അബ്ദുൽ ഖാദർ, അഫ്സൽ, ഒ പി അബ്ദുൾ റഷീദ്, ഷാനിബ് എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. കെ ശിവൻ സ്വാഗതവും കെ. മുഹമ്മദ് നന്ദിയും പറഞ്ഞു.
ഭാരവാഹികളായി പി. ഉബൈദുള്ള – പ്രസിഡന്റ്, സി ഉമ്മർ – വർക്കിംഗ് പ്രസിഡന്റ്, അബ്ദുൽഖാദർ, യു പി അബ്ദുള്ളക്കുട്ടി, പി. അബൂബക്കർ – വൈസ് പ്രസിഡന്റുമാർ, കെ ശിവൻ വിളയിൽ – ജനറൽ സെക്രട്ടറി, വി ടി മുഹമ്മദ് റിയാസ് , ഒ പി അബ്ദുൽ റഷീദ്, കെ. പ്രമോദ് – ജോ. സെക്രട്ടറിമാർ, കെ. മുഹമ്മദ് ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London