ശബരിമല ആചാര സംരക്ഷണത്തിനും ലൗ ജിഹാദിനുമെതിരെ നിയമനിർമ്മാണം നടത്തുമെന്ന് ബി.ജെ.പി പ്രകടന പത്രിക. കേരളം ഭീകരമുക്തമാക്കും. ബിപിഎൽ കുടുംബങ്ങൾക് പ്രതിവർഷം ആറ് പാചക വാതക സിലിണ്ടർ സൗജന്യമായി നൽകുമെന്നും പ്രകടനപത്രികയിൽ പറയുന്നു. ‘പുതിയ കേരളം മോദിക്കൊപ്പം’ എന്നാണ് പ്രചാരണ മുദ്രാവാക്യം. സാമൂഹിക ക്ഷേമ പെൻഷൻ 3500 രൂപയാക്കും. കുടുംബത്തിൽ ഒരാൾക്കെങ്കിലും ജോലി ഉറപ്പാക്കുമെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ പ്രകാശനം ചെയ്ത പ്രകടനപത്രികയിൽ പറയുന്നു.
ഹൈസ്കൂൾ വിദ്യാർഥികൾക്ക് സൗജന്യ ലാപ്ടോപ്, എസ് സി-എസ് ടി വിഭാഗത്തിൽപ്പെട്ട എല്ലാ ഭൂരഹിതർക്കും അഞ്ചേക്കർ ഭൂമി, പെൻഷൻ പ്രായം ഏകീകരിക്കും, എല്ലാവർക്കും വീട്- കുടിവെള്ളം- വൈദ്യുതി, ബിപിഎൽ വിഭാഗത്തിലെ കിടപ്പു രോഗികൾക്കു പ്രതിമാസം 5000 രൂപ സഹായം നൽകുമെന്നും പ്രകടന പത്രികയിൽ പറയുന്നു.
അതേസമയം എൽ.ഡി.എഫിനേയും യു.ഡി.എഫിനേയും കടന്നാക്രമിച്ചായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ തെരഞ്ഞെടുപ്പ് പ്രചാരണം. എൽ.ഡി.എഫ് വന്നാൽ സ്വർണക്കടത്തും ഡോളർകടത്തും നടക്കും. യു.ഡി.എഫ് വന്നാൽ സോളാർ അഴിമതിയും വരും. രാഹുൽ ഗാന്ധി കേരളത്തിലേക്ക് പിക്നികിന് വരികയാണെന്നും അമിത് ഷാ പരിഹസിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London