സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് നിയമസഭയിൽ അപ്രതീക്ഷിത നീക്കവുമായി സർക്കാർ. നിയമസഭ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് സ്പീക്കർ അവതരണാനുമതി നൽകിയിരിക്കുകയാണ്. ഒരു മണി മുതൽ 2 മണിക്കൂറാണ് ചർച്ച നടക്കുന്നത്. രണ്ടാം പിണറായി സർക്കാരിന്റെ കാലത്തെ ആദ്യ ചർച്ചയാണ് ഇതെന്നതും ശ്രദ്ധേയമാണ്.
സിൽവർലൈൻ പദ്ധതിക്കെതിരായി പൊതുജനങ്ങൾക്കിടയിലും ആശങ്ക നിലനിൽക്കുന്ന പശ്ചാത്തലത്തിൽ അത് പരിഹരിക്കുന്നത് കൂടി ലക്ഷ്യംവെച്ചാണ് സർക്കാരിന്റെ നീക്കം. സിൽവർലൈൻ പദ്ധതിക്കെതിരായി ഇന്നലെയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം നടന്നിരുന്നു. സിൽവർലൈൻ പദ്ധതിയിലുള്ള വിയോജിപ്പ് ഇന്ന് പ്രതിപക്ഷം സഭയിൽ ഉന്നയിക്കുകയായിരുന്നു. പി സി വിഷ്ണുനാഥ് എംഎൽഎ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. യുക്രൈനിൽ നിന്ന് മടങ്ങിവന്ന വിദ്യാർത്ഥികളുടെ തുടർപഠനം സംബന്ധിച്ച വിഷയവും ശ്രദ്ധക്ഷണിക്കലായി സഭയിൽ വരുന്നുണ്ട്. എസ് എസ് എൽ സി പരീക്ഷയുടെ ഫോക്കസ് ഏരിയയുമായി ബന്ധപ്പെട്ട കാര്യങ്ങളും ചോദ്യോത്തര വേളയിലുണ്ടാകും.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London