തിരുവനന്തപുരം: സ്പീക്കർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഗവർണർക്ക് പ്രതിപക്ഷനേതാവിൻ്റെ കത്ത്. നിയമസഭയിലെ നിർമാണപ്രവർത്തനങ്ങളിലെ ചട്ടലംഘനം ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് ഗവർണർക്ക് കത്ത് നൽകിയത്. സമഗ്ര അന്വേഷണത്തിന് ഉത്തരവിടണമെന്നും പ്രതിപക്ഷനേതാവ് കത്തിൽ ആവശ്യപ്പെടുന്നു.
2017-ൽ ലോകകേരള സഭ നടത്തിപ്പുമായി ബന്ധപ്പെട്ട കരാറിലും 2020-ൽ നടത്തിയ രണ്ടാം ലോക കേരളസഭ നടത്തിപ്പുമായി ബന്ധപ്പെട്ട കരാറിലും 53 കോടി രൂപ മുടക്കി നടപ്പിലാക്കിയ ഇ-നിയമസഭ പദ്ധതിയിലും മഹാപ്രളയദുരന്തം നേരിടുന്ന സമയത്തും ഫെസ്റ്റിവൽ ഓൺ ഡെമോക്രസി എന്ന പരിപാടി നടത്തി കോടികൾ ചെലവഴിച്ച സ്പീക്കറുടെ നടപടിയിലും അഴിമതിയും ധൂർത്തും ഉണ്ടെന്നും ഇക്കാര്യത്തിൽ ഗവർണർ സമഗ്ര അന്വേഷണത്തിന് ഉത്തരവ് ഇടണമെന്നും ചെന്നിത്തല കത്തിൽ ആവശ്യപ്പെട്ടു.
© 2019 IBC Live. Developed By Web Designer London