ലൈഫ് മിഷന് പദ്ധതി തടയാന്‍ ശ്രമിക്കുന്നെന്ന പരാതിയില്‍ ഇഡിയോട് വിശദീകരണം തേടാന്‍ നിയമസഭ എത്തിക്സ് കമ്മിറ്റിയുടെ തീരുമാനം. ജെയിംസ് മാത്യു എംഎല്‍എയുടെ പരാതിയിലാണ് നടപടി. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട രേഖകള്‍ ആവശ്യപ്പെട്ടത് പദ്ധതിയുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുമെന്നായിരുന്നു പരാതി.
ഇഡി അസി.ഡയറക്ടര്‍ പി.രാധാകൃഷ്ണന് എതിരെയാണ് ജെയിംസ് മാത്യു എംഎല്‍എ അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയത്. ഏഴ് ദിവസത്തിനകം നോട്ടീസില്‍ ഇഡി വിശദീകരണം നല്‍കണം.വിശദീകരണം തൃപ്തികരമല്ലെങ്കില്‍ ഇഡി ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തും.
ദേശീയ ഏജന്‍സിയോട് വിശദീകരണം തേടുന്നത് അപൂര്‍വ നടപടിയാണ്. പി.ടി.തോമസിനും എം.സി. കമറുദ്ദീനുമെതിരെയുള്ള പരാതിയിലും വിശദീകരണം തേടും.
© 2019 IBC Live. Developed By Web Designer London